Kerala NGO Union

കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിലേക്ക് ഡിസംബർ 9-ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ യുണൈറ്റഡ് ഫാർമസിസ്റ്റ് ഫോറം സ്ഥാനാർഥികളെ വിജയിപ്പിക്കാൻ തിരുവനന്തപുരം ജില്ലാ തെരഞ്ഞെടുപ്പ് കൺവൻഷൻ അഭ്യർഥിച്ചു .കൺവൻഷൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.മധു ഉദ്ഘാടനം ചെയ്തു .

FSETOജില്ലാ സെക്രട്ടറി എം.എസ്.ശ്രീവത്സൻ അധ്യക്ഷനായി .എൻ.ജി.ഒ.യൂണിയൻ സംസ്ഥാന സെക്രട്ടറി വി.കെ.ഷീജ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ.നിമൽരാജ് , ഫാർമസി കൗൺസിൽ പ്രസിഡന്റ് ഒ.സി.നവീൻചന്ദ് , യൂണിയൻ നോർത്ത് ജില്ലാ സെക്രട്ടറി യു.എം.നഹാസ്, സൗത്ത് ജില്ലാ സെക്രട്ടറി ബി.അനിൽകുമാർ എന്നിവർ സംസാരിച്ചു . ചെറുന്നിയൂർ രാജീവ് സ്വാഗതവും പി.എസ് പ്രിയദർശൻ നന്ദിയും പറഞ്ഞു. യൂണൈറ്റഡ് ഫാർമസിസ്റ്റ് ഫോറം സ്ഥാനാർഥികളായ പി.പി.അനിൽകുമാർ, ഡോ. ആർ.അരുൺകുമാർ, സി.ബാലകൃഷ്ണൻ , എം.മുഹമ്മദ് അബ്ദുള്ള, എ.നാദിയ, നിമ്മി അന്നപോൾ എന്നിവർ പങ്കെടുത്തു .NGOU, KGOA ,കേരളത്തിലെ ഗവൺമെന്റ് ഇതര മേഖലകളിൽ പ്രവർത്തിക്കുന്ന ഫാർമസിസ്റ്റുകളുടെ ഏക രജിസ്റ്റേർഡ് സംഘടനയായ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ (KPPA) ഗ്രാജുവേറ്റ് ഫാം ഡി, KMCSL, കാരുണ്യ കമ്മ്യൂണിറ്റി ഫാർമസി ഫാർമസിസ്റ്റുകൾ, നീതി -മാവേലി – കൺസ്യൂമർ ഫെഡ് ഫാർമസിസ്റ്റുമാർ, സ്വകാര്യ ആശുപത്രി ഫാർമസിസ്റ്റുമാർ തുടങ്ങി എല്ലാ മേഖലകളിലെയും ഫാർമസിസ്റ്റുമാരെ കൂട്ടിയോജിപ്പിച്ച് യൂണൈറ്റഡ് ഫാർമസിസ്റ്റ് ഫോറം (UPF) എന്ന പേരിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് .ചരിത്രത്തിലാദ്യമായിപൂർ ജനാധിപത്യ രൂപത്തിലാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടത്തുന്നത് .ജില്ലകളിൽ പ്രത്യേകം തയ്യാറാക്കുന്ന ബൂത്തുകളിൽ ഫാർമസിസ്റ്റുമാർ നേരിട്ടു വന്ന് വോട്ട് രേഖപ്പെടുത്തുന്ന വിധത്തിലാണ് തിരഞ്ഞെടുപ്പ് ക്രമീകരണം.എം.എസ് ശ്രീവത്സൻ ചെയർമാനായും ചെറുന്നിയൂർ രാജീവ് കൺവീനറായും ജില്ലാ തെരഞ്ഞെടുപ്പ് സമിതിയെ തെരഞ്ഞെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *