ജനകീയ ബജറ്റ്
എഫ് എസ് ഇ ടി ഒ ആഹ്ലാദപ്രകടനം നടത്തി
കണ്ണൂർ : സംസ്ഥാന സർക്കാർ അവതരിപ്പിച്ച ജനകീയ ബജറ്റിൽ ആഹ്ലാദം പ്രകടിപ്പിച്ച് എഫ് എസ് ടി ഒയുടെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും പ്രധാന ഓഫീസുകളിലും ജീവനക്കാരും അധ്യാപകരും ആഹ്ലാദ പ്രകടനം നടത്തി.
കണ്ണൂർ കലക്ടറേറ്റിൽ പരിസരത്ത് നടന്ന ആഹ്ലാദപ്രകടനവും പൊതുയോഗവും കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബീന പ്രസംഗിച്ചു. എസ് എസ് ഇ ടി ഒ ജില്ല പ്രസിഡന്റ് കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി പി സന്തോഷ് കുമാർ സ്വാഗതവും ട്രഷറർ കെ ഷാജി നന്ദിയും പറഞ്ഞു.
തളിപ്പറമ്പിൽ ടി.ഒ വിനോദ് കുമാർ , സി ഹാരിസ്, ടി സന്തോഷ് കുമാർ, ശ്യാമള കൂവോടൻ എന്നിവർ പ്രസംഗിച്ചു.
കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ സീബ ബാലൻ, രാജിഷ് കുമാർ സി,
പി ആർ ജിജേഷ് എന്നിവർ പ്രസംഗിച്ചു.
തലശ്ശേരിയിൽ ജയരാജന് കാരായി, ജലചന്ദ്രന് സി, ടി വി സഖീഷ്, കെ പി ഉഷ,
ജിതേഷ് പി എന്നിവർ പ്രസംഗിച്ചു.
കണ്ണൂർ കലക്ടറേറ്റിൽ പരിസരത്ത് നടന്ന ആഹ്ലാദപ്രകടനവും പൊതുയോഗവും കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു