കേരള NGO യൂണിയൻ 7-ാമത് ജില്ലാതല കാരംസ് – ചെസ്സ് ചാമ്പ്യൻഷിപ്പ് -സിവിലും,പെരുമ്പാവൂരും വിജയികൾ
കേരള NGO യൂണിയൻ എറണാകുളം ജില്ലാ കലാ കായിക സമിതിയായ സംഘ സംസ്കാരയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 7-ാമത് ജില്ലാതല കാരംസ് മത്സരത്തിൽ സിവിൽ സ്റ്റേഷൻ ഏര്യാകമ്മിറ്റിയിലെ ടി.മനോജും,കെ.പി.അനിലും ചെസ്സിൽ പെരുമ്പാവൂർ ഏര്യയിലെ പി.കെ.പ്രകാശും വിജയികളായി.കേരള NGO യൂണിയൻ ജില്ലാ കമ്മിറ്റി ഹാളിൽ നടന്ന പരിപാടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി കെ.എ.അൻവർ,പ്രസിഡന്റ് കെ.എസ്.ഷാനിൽ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ രാജമ്മ രഘു,ജോഷി പോൾ, സംഘ സംസ്കാര കൺവീനർ എൻ.ബി.മനോജ് തുടങ്ങിയവർ പങ്കെടുത്തു. കടവന്ത്ര ഏര്യയിലെ ഷിബു പി.കെ., റോബർട്ട് വൈ. എന്നിവർ കാരംസിലും സുനിൽകുമാർ ചെസ്സിലും രണ്ടാം സ്ഥാനം നേടി. 28ന് എറണാകുളത്താണ് സംസ്ഥാന ചാമ്പ്യൻഷിപ്പ്.