കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഓഫീസ് കോംപ്ലക്സുകളിൽ സാനിറ്റൈസർ സ്ഥാപിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ജില്ലാ കലക്ടർ ശ്രീ. ടി വി സുഭാഷ് നിർവ്വഹിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സ: എം വി ശശിധരൻ, സംസ്ഥാന കമ്മറ്റി അംഗം എ എം സുഷമ, ജില്ലാ സെക്രട്ടറി എ രതീശൻ, ജില്ലാ പ്രസിഡണ്ട് കെ വി മനോജ് കുമാർ ജില്ലാ ട്രഷറി ഓഫീസർ മീനാകുമാരി എം കെ, എ ഡി ടി ഒ ഹൈമ കെ ടി, എന്നിവർ സംസാരിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസീൽ DMO കെ നാരായണ നായ്ക് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ എം കെ ഷാജ്, എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എം വി ശശിധരൻ, എ എം സുഷമ, ടി വി പ്രജീഷ്, കെ ഷീബ, ഗോപാൽ കയ്യൂർ എന്നിവർ സംസാരിച്ചു.
കണ്ണൂർ പൊതുമരാമത്ത് റോഡ്സ് ഡിവിഷൻ ഓഫീസിൽ സാനിറ്റൈസർ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാsനം എക്സികുട്ടീവ് എഞ്ചിനീയർ ശ്രീ ജഗദീഷ് എം നിർവഹിച്ചു.
കണ്ണൂർ ഡിഡിഇ ഓഫീസിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ശ്രീ എ വി വിമൽരാജ് നിർവ്വഹിച്ചു. ടി എം അബ്ദുൾറഷീദ്, വി വി വനജാക്ഷി എന്നിവർ സംസാരിച്ചു.
കണ്ണൂർ താലൂക്ക് ഓഫീസിൽ തഹസിൽദാർ ശ്രീ വി എം സജീവൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ സീനിയർ വെറ്റിനറി സർജൻ ഡോ: മുരളീധരൻ ഉദ്ഘാടനം ചെയ്തു.