**
*സംസ്ഥാനത്ത് 7 കുടുംബകോടതികളിലായി 147 വിവിധ തസ്തികകൾ സൃഷ്ടിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് കോടതികൾക്കു മുന്നിൽ പ്രകടനം നടത്തി.*
*ജില്ലാ കോടതിക്ക് മുന്നിൽ നടത്തിയ പ്രകടനം NGO യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സ. കെ മഹേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് സ. വി ഉണ്ണികൃഷ്ണൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറി സ. ബി രാജേഷ് എന്നിവർ സംസാരിച്ചു. യൂണിയൻ ടൗൺ ഏരിയ സെക്രട്ടറി സ.എ കെ മുരുകദാസ് അദ്ധ്യക്ഷത വഹിച്ചു. യൂനിയൻ സിവിൽ സ്‌റ്റേഷൻ ഏരിയ പ്രസിഡൻ്റ് സ. പി കെ രാമദാസ് സ്വാഗതവും, ഫോർട്ട് ഏരിയ പ്രസിഡൻ്റ് സ. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.*