കേരള എൻ.ജി.ഒ. യൂണിയൻ കോഴിക്കോട് ജില്ലാ അറുപത്തിയൊന്നാം വാർഷിക സമ്മേളനം 2024 മാർച്ച് 9, 10 തീയതികളിൽ വടകര മുൻസിപ്പൽ ടൗൺ ഹാളിൽ നടന്നു. രാവിലെ 9.30 ന് പ്രസിഡന്റ് എം. ദൈത്യേന്ദ്രകുമാർ പതാകയുയർത്തി. തുടർന്ന് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ 2023ലെ ജില്ലാ കൗൺസിൽ യോഗം ചേർന്നു. ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഉച്ചയ്ക്ക് ശേഷം സി.പി. സതീഷിന്റെ താത്കാലിക അധ്യക്ഷതയിൽ ചേർന്ന 2024ലെ ജില്ലാ കൗൺസിൽ യോഗം ജില്ലാ ഭാരവാഹികളെയും ജില്ലാ സെക്രട്ടേറിയേറ്റ്, ജില്ലാ കമ്മറ്റി, സംസ്ഥാന കൗൺസിൽ അംഗങ്ങളേയും ഓഡിറ്റർമാരേയും തെരഞ്ഞെടുത്തു.
ഭാരവാഹികൾ
പ്രസിഡണ്ട് : എം. ദൈത്യേന്ദ്രകുമാർ
വൈസ് പ്രസിഡണ്ട് : വിനീജ. വി, അനിൽകുമാർ ടി
സെക്രട്ടറി : ഹംസ കണ്ണാട്ടിൽ
ജോയിന്റ് സെക്രട്ടറി : പി.സി. ഷജീഷ്കുമാർ, കെ. രാജേഷ്
ട്രഷറർ : വി. സാഹിർ
സെക്രട്ടേറിയേറ്റ് അംഗങ്ങൾ
സജിത്ത്കുമാർ.ടി, വി.പി.രാജീവൻ, എൻ.ലിനീഷ്, കെ.ശ്രീഹരി, മിനി.കെ, ഹനീഷ്.പി.കെ, കെ.കെ.ബാബു, കെ.സെറീന, ടി.ഷൗക്കത്ത്, പി.സജു
ജില്ലാ കമ്മിറ്റി അംഗങ്ങള്
രവീന്ദ്രൻ.ഇ.എം, വിജിത്ത്.വി.കെ, പ്രബിലാഷ്.പി.കെ, എസ്.കെ.ജയ്സി, വി.എം.പ്രബീഷ്, എ.പി.സുരേഷ്, വി.വി.അനൂപ്, ഇ.പ്രവീൺ, ടി.സി.ഷീന, കെ.കെ.വിനോദൻ, സി.പി.സതീഷ്, അനീഷ്.ടി.വി, സജിത്.സി.ബി, സി.ജി.സജിൽകുമാർ, എക്സ്. ക്രിസ്റ്റിദാസ്, യു.ഷീന, മനു.എം.എസ്, ബിനാസ് ബഷീർ, കെ.വി.ശ്രീവിദ്യ, ടി. ബൈജു, ഇ. പ്രമോദ്, എസ്. സതീഷ്കുമാർ, എൻ. ശശികല, ജോസ് കുര്യാക്കോസ്, ബിന്ദു വി.കെ, സജില വി.കെ
ഓഡിറ്റർ
- ടി. ഷാജി
- കെ.വി നിഷ
പകൽ 3.10 മണിക്ക് ചേർന്ന പ്രതിനിധി സമ്മേളനം കെ.കെ.ശൈലജ ടീച്ചർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ. ജില്ലാ പ്രസിഡന്റ് കെ.എൻ. സജീഷ് നാരായണൻ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവണ്മെന്റ് എംപ്ലോയീസ് ആന്റ് വർക്കേഴ്സ് ജില്ലാ ജില്ലാ പ്രസിഡന്റ് കെ.സതീഷ്ബാബു, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ.പി ഗോപിനാഥൻ എന്നിവർ അഭിവാദ്യം ചെയ്തു. തുടർന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.വി.സുരേഷ്കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
രണ്ടാം ദിവസം രാവിലെ 9.15 മണിക്ക് സംഘടനാ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയ്ക്ക് സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ മറുപടി പറഞ്ഞു.ഉച്ചയ്ക്ക് 2.15ന് നടന്ന സുഹൃദ് സമ്മേളനം കെ.എസ്.കെ.ടി.യു. ജില്ലാ സെക്രട്ടറി കെ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് വി.വി. വിനോദ്, കെ.ജി.ഒ.എ. ജില്ലാ പ്രസിഡന്റ് പി. രാജീവൻ, കെ.ജി.എൻ.എ ജില്ലാ ജോയിന്റ് സെക്രട്ടറി സജിത കെ.കെ., എ.കെ.ജി.സി.ടി. ജില്ലാ പ്രസിഡന്റ് എ.കെ. ദീപ, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ മീന, എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ വൈസ് പ്രസിഡന്റ് യു. പ്രദീപൻ, ബി.എസ്.എൻ.എൽ. എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ പി. പി., കെ.എസ്.ആർ.ടി.ഇ.എ. ജില്ലാ സെക്രട്ടറി സി.എ. പ്രമോദ്കുമാർ, കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമോദ്.പി.കെ., കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ബി.വിജയൻ എന്നിവർ അഭിവാദ്യം ചെയ്തു.
ജില്ലാ കമ്മറ്റി അംഗം സജില വി.കെ. കൺവീനറും എം.കെ.സിന്ധു (മെഡിക്കൽ കോളേജ്), ഒ.എം.ബിന്ദു (വടകര) എന്നിവർ ജോയിന്റ് കൺവീനമാരുമായ വനിതാ സബ് കമ്മറ്റി രൂപീകരിച്ചു.
സമ്മേളനം അംഗികരിച്ച പ്രമേയങ്ങൾ
- കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ അണിനിരക്കുക; ജനപക്ഷ ബദൽ നയങ്ങളുടെ കാവലാളാവുക
- മതനിരപേക്ഷത സംരക്ഷിക്കുക; വർഗീയതയെ ചെറുക്കുക
- കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ കടന്നാക്രമണം അവസാനിപ്പിക്കുക
- പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക; നിർവചിക്കപ്പെട്ട പെൻഷൻ എല്ലാവർക്കും ബാധകമാക്കുക
- പാലസ്തീനെതിരായുള്ള ഇസ്രായേൽ കടന്നാക്രമണങ്ങൾ അവസാനിപ്പിക്കുക
- വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങൾ തിരുത്തുക; പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക
- കാര്യക്ഷമവും അഴിമതിരഹിതവും ജനോന്മുഖവുമായ സിവിൽ സർവ്വീസിനായി അണിനിരക്കുക
- കരാർ-കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക; കേന്ദ്ര സർവീസിൽ സ്ഥിര നിയമനം നടത്തുക
- ട്രേഡ് യൂണിയൻ അവകാശങ്ങൾ സംരക്ഷിക്കുക; സംഘടനാ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കുക
- വിദ്യാഭ്യാസരംഗത്തെ വർഗീയവത്ക്കരണത്തെ ചെറുക്കുക
- അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കു മെതിരെയുള്ള പോരാട്ടങ്ങളിൽ അണിചേരുക; നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കുക
- പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ അണിനിരക്കുക
- ക്ഷാമബത്താ കുടിശ്ശിക, ശമ്പള പരിഷ്ക്കരണ കുടിശ്ശിക എന്നീ ആനുകൂല്യങ്ങൾ അനുവദിക്കുക
- പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കുക
- പാർട്ട്ടൈം -കാഷ്വൽ ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുക
- സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്കെതിരെ പോരാടുക; സ്ത്രീപക്ഷ നവകേരളത്തിനായി അണിനിരക്കുക
- ജീവനക്കാർക്ക് ആധുനിക രീതിയിലുള്ള ക്വാർട്ടേഴ്സുകൾ സ്ഥാപിക്കുക