കോവിഡ് 19- തൽസമയം ഡോക്ടർ കാമ്പയിനുമായി എൻ.ജി.ഒ.യൂണിയൻ.
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി NGO യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലയിലെ മീഡിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊറോണ യുമായി ബന്ധപ്പെട്ട് ജിവനക്കാർക്കുള്ള സംശയങ്ങൾക്ക് ആരോഗ്യ വകുപ്പ് SWAAS സ്‌റ്റേറ്റ് നോഡൽ ഓഫീസർ ഡോക്ടർ മനു M S മറുപടി നൽകി. സർക്കാരിന്റെ കർശന നിയന്ത്രണങ്ങളുടെ പശ്ചാതലത്തിൽ പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലൂടെ ജീവനക്കാരെ കോർത്തിണക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. സോഷ്യൽ മീഡിയയെ ഫലപ്രദമായി ഉപയോഗപ്പെടുത്തി വ്യത്യസ്ഥമായി സംഘടിപ്പിച്ച ഈ കാമ്പയിനിലൂടെ നിരവധി ജീവനക്കാർ കോവിഡ് 19 മായി ബന്ധപ്പെട്ട സംശയ നിവാരണം നടത്തി. കൂടാതെ ബ്രേക്ക് ദ ചെയിൻ കാമ്പയിനുമായി ബന്ധപെട്ട് യൂണിയന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഓഫീസ് കേന്ദ്രങ്ങളിൽ സാനിറ്റൈസർ കിയോസ്ക്കുകളും, ഹാന്റ് വാഷ് കോർണ്ണറുകളും സജ്ജീകരിച്ചു.