കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ കേരള എന്‍.ജി.ഒ.യൂണിയന്‍ നേതൃത്വത്തില്‍ എറ്റെടുത്തു. ഹാന്‍ഡ് വാഷ്, സോപ്പ്, യൂണിയന്‍ നേതൃത്വത്തില്‍ തയ്യാറാക്കിയ സാനിറ്റൈസര്‍ എന്നിവ സ്ഥാപനങ്ങളില്‍ വിതരണം ചെയ്തു. കൊറോണയെ ഒറ്റക്കെട്ടായി കരുതലോടെ നേരിടുന്നതിന് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ജീവനക്കര്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കി. വൈറസിന്‍റെ സമൂഹവ്യാപനം തടയുന്നതിന് ഹാന്‍ഡ് വാഷ് കിയോസ്കുകള്‍, സാനിറ്റൈസര്‍ കിയോസ്കുകള്‍ എന്നിവ സ്ഥാപിച്ചു. റാന്നി മിനി സിവില്‍ സ്റ്റേഷനില്‍ രാജു ഏബ്രഹാം എം.എല്‍.എ., കോന്നി മിനി സിവില്‍ സ്റ്റേഷനില്‍ കെ.യു.ജെനീഷ് കുമാര്‍ എം.എല്‍.എ. തിരുവല്ലയില്‍ മാത്യു ടി. തോമസ് എം.എല്‍എ. പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ വീണാ ജോര്‍ജ്ജ് എം.എല്‍.എ. അടൂര്‍ റവന്യൂ ടവറില്‍ ആ.ഡി.ഒ. പി.റ്റി. ഏബ്രഹാം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ സൂപ്രണ്ട് ഡോ. എസ്. പ്രതിഭ, മല്ലപ്പള്ളി മിനി സിവില്‍ സ്റ്റേഷനില്‍ ജില്ലാ പഞ്ചായത്തംഗം എസ്.വി.സുബിനും ഹാന്‍ഡ് വാഷ് കിയോസ്കുകള്‍ ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസോലേഷനിലുള്ളവര്‍ക്ക് വസ്ത്രങ്ങളും രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഭക്ഷ്യസാധനങ്ങളും വിതരണം ചെയ്തു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ അടുക്കളയ്ക്ക് ആവശ്യമായ പാത്രങ്ങള്‍ നല്‍കി. അവശ്യ സര്‍വീസിലെ ജീവനക്കാര്‍ക്ക് താമസ സൗകര്യവും ഭക്ഷണവും നല്‍കി. യൂണിയന്‍ പ്രവര്‍ത്തകര്‍ തയ്യാറാക്കിയ മാസ്കുകള്‍ അണുവിമുക്തമാക്കി ജീവനക്കാര്‍ക്കും പോലീസ് സേനയ്കും വിതരണം ചെയ്തു. സാമൂഹ്യ അടുക്കളകളിലേക്കാവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്തു. സ്വാന്തനം പദ്ധതി പ്രകാരം യൂണിയന്‍ ഏറ്റെടുത്തിട്ടുള്ള അട്ടത്തോട് ട്രൈബല്‍ കോളനിയിലെ കുടുംബങ്ങള്‍ക്കായി ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും വിതരണം ചെയ്തു.