ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിക്കുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, വിദ്യാഭ്യാസരംഗത്തെ വർഗീയവൽക്കരണം ഉപേക്ഷിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴയിൽ കൂട്ട ധർണ്ണ സംഘടിപ്പിച്ചു. കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി ബെന്നി ഉദ്ഘാടനം ചെയ്തു യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് ഗോപകുമാർ, കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി കെ ഷിബു, പി എസ് സി എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി കെ രാജു, എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് പി സജിത്ത് എന്നിവർ സംസാരിച്ചു. എഫ് എസ് ഇ ടി ജില്ലാ പ്രസിഡന്റ് പി ഡി ജോഷി അധ്യക്ഷത വഹിച്ചു. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ് സ്വാഗതവും ജില്ലാ സെക്രട്ടറി രമേശ് ഗോപിനാഥ് നന്ദിയും പറഞ്ഞു