കാർഷിക ബില്ലുകൾ പിൻവലിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽപാലക്കാട് നഗരത്തിൽ നടത്തിയ പ്രകടനം എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന നേതാവും എൻ.ജി.ഒ യൂണിയൻ സംസ്ഥാന ട്രഷററുമായ എൻ.നിമൽരാജ് ഉദ്ഘാടനം ചെയ്തു.

കെ.എസ്.ടി.എ ജില്ലാ പ്രസിഡണ്ട് ജയപ്രകാശ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
 എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ഇ.മുഹമ്മദ് ബഷീർ സ്വാഗതവും കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി രാജേന്ദ്രൻ നന്ദിയും പറഞ്ഞു.