കർഷക പ്രക്ഷോഭം ജീവനക്കാരുടെയും അധ്യാപകരുടെയും ഐക്യദാർഢ്യം കർഷകർക്കെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ കിരാത നടപടിയിൽ പ്രതിഷേധിച്ച് കർഷക സംഘടനകളും തൊഴിലാളി സംഘടനകളും രാജ്യത്ത് നടത്തിയ ഗ്രാമീണബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെയും അധ്യാപക സർവ്വീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രകടനവും യോഗവും നടത്തി. ആലപ്പുഴ മുല്ലക്കൽ സീറോ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം നഗരചത്വരത്തിൽ സമാപിച്ചു. യോഗം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി എസ് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എ ബഷീർ കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി കെ ഷിബു സമരസമിതി ജില്ലാ കൺവീനർ വി എസ് സൂരജ് പി എസ് സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ രാജു ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി എം അനിൽകുമാർ എന്നിവർ സംസാരിച്ചു.