കർഷക സമരം – സ്ഥാപനങ്ങൾക്ക് മുന്നിൽ ആഹ്ലാദ പ്രകടനം
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ദൈർഘ്യമേറിയതും,ജനപിന്തുണ ആർജിച്ചതുമായ കർഷക സമരത്തിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ സ്ഥാപനങ്ങൾക്ക് മുന്നിൽ ആഹ്ലാദ പ്രകടനം നടത്തി.സംഘടിത സമര ശക്തികൾക്ക് മുന്നിൽ ജനദ്രോഹ നയങ്ങൾ നടപ്പിലാക്കുന്ന ഏത് ഭരണകൂടത്തിനും കീഴടങ്ങിയെ മതിയാകൂ എന്നു കർഷക സമരം തെളിയിച്ചിരിക്കുകയാണ്.ഒരു പ്രതിഷേധത്തിനും കീഴടങ്ങാതെ അധികാരത്തിന്റെ ഉരുക്ക്മുഷ്ടി കൊണ്ട് എല്ലാ എതിർപ്പിനെയും അടിച്ചമർത്തി ഭരിക്കാമെന്ന് അഹങ്കരിച്ചിരുന്ന മോദി സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണിത്. കർഷകർ കൂട്ടായി നടത്തുന്ന സമരമെന്ന നിലയിൽ നിന്നും തൊഴിലാളികളുടെയും, കർഷകരുടെയും കൂട്ടായ നേതൃത്വത്തിൽ എല്ലാ വർഗ ബഹുജന വിഭാഗവും അണിനിരക്കുന്ന രീതിയിലേക്ക് സമരത്തെ മാറ്റിയെടുക്കാൻ കഴിഞ്ഞു.
ജില്ലയിലെ വിവിധ സ്ഥാപനങ്ങൾക്ക് മുന്നിലും, പ്രധാന ഓഫീസ് സമുച്ചയങ്ങൾക്ക് മുന്നിലും നടന്ന പ്രകടനങ്ങളിൽ എൻജിഒ യൂണിയൻ സംസ്ഥാന ട്രഷറർ എൻ. നിമൽരാജ്, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ കെ പി സുനിൽകുമാർ, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ജി ശ്രീകുമാർ, എൻജിഒ യൂണിയൻ നോർത്ത് ജില്ലാ സെക്രട്ടറി കെ.എ ബിജുരാജ്, ജില്ലാ പ്രസിഡന്റ് കെ എം സക്കീർ, എൻജിഒ യൂണിയൻ സംസ്ഥാന കമ്മറ്റി അംഗങ്ങളായ എസ്. ശ്രീകുമാർ, ബി. കെ. ഷംജു തുടങ്ങിയവർ സംസാരിച്ചു.