എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ സമ്മേളനത്തിനു മുന്നോടിയായി കല്ലമ്പലം ജെ ജെ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച *കർഷക സമരവും സമകാലിക ഇന്ത്യൻ രാഷ്ട്രീയവും* എന്ന സെമിനാർ അഖിലേന്ത്യാ കിസാൻ സഭ ജോയിൻ്റ് സെക്രട്ടറി ഡോ: വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

മോദി സർക്കാരിൻ്റെ അടിച്ചമർത്തലുകളെ അതിജീവിച്ചു കൊണ്ടാണ് കർഷക സമരം വിജയത്തിലെത്തിയത്.

ബ്രിട്ടീഷ് ഭരണ കാലത്ത് സ്വാതന്ത്ര്യ സമര സേനാനികളെ നേരിട്ടതു പോലെയാണ് കർഷകസമരത്തെയും മോദി സർക്കാർ നേരിട്ടത്.തമിഴ് കവി ഭാരതീയാർ പറഞ്ഞതുപോലെ ആകാശം ഇടിഞ്ഞു വീണാലും ഭയമില്ല, ഭയമില്ല, ഭയമൊട്ടുമില്ല എന്ന മുദ്രാവാക്യം ഉൾക്കൊണ്ടാണ് സമരം മുന്നോട്ട് പോയത്.

കർഷകരുടെ വരുമാനം ഇരട്ടി ആക്കും എന്ന് പറഞ്ഞ് അധികാരത്തിലെത്തിയവർ കർഷക ദുരിതം ഇരട്ടിയാക്കി എന്നുപറഞ്ഞുകൊണ്ട് കർഷക സമരത്തിൻ്റെ ദുരിതപൂർണമായ നാൾ വഴികളെക്കുറിച്ച് ഡോ.വി ജു കൃഷ്ണൻ വിശദീകരണം നൽകി.

യോഗത്തെ യൂണിയൻ സംസ്ഥാന ട്രഷർ സ: എൻ നിമൽരാജ് അഭിവാദ്യം ചെയ്തു.സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.പി.സുനിൽകുമാർ പങ്കെടുത്തു.ജില്ലാ പ്രസിഡൻ്റ് കെ.എം സക്കീർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.എ. ബിജുരാജ് സ്വാഗതവും ജില്ലാ ട്രഷറർ പി.കെ. വിനുകുമാർ നന്ദിയും പറഞ്ഞു.