കർഷക സമര വിജയം തൊഴിലാളി വർഗ്ഗ പോരാട്ടങ്ങൾക്ക് കരുത്തു പകരും എസ്. ജയമോഹൻ

ഒരു വർഷം നീണ്ടുനിന്ന കർഷക സമരത്തിന്റെ ഐതിഹാസിക വിജയം തൊഴിലാളി വർഗ്ഗ പോരാട്ടങ്ങൾക്ക് കരുത്തു പകരുമെന്ന് സി.ഐ.റ്റി.യു. ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ. കേരള എൻ.ജി.ഒ. യൂണിയൻ 58-ാം കൊല്ലം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി ‘കർഷക സമരവും സമകാലിക ഇന്ത്യൻ രാഷ്ട്രീയവും’ എന്ന വിഷയത്തെ ആസ്പദമാക്കി കൊല്ലം എൻ.ജി.ഒ. യൂണിയൻ ഹാളിൽ പ്രഭാഷണം  നടത്തുകയായിരുന്നു അദ്ദേഹം. കാർഷിക നിയമങ്ങൾക്കെതിരെ ഇടതുപക്ഷം പാർലമെന്റിനകത്തും പുറത്തും തുടർച്ചയായി ഉയർത്തിയ പ്രതിരോധം കൂടിയാണ് കർഷക സമരത്തിന്റെ ഉജ്ജ്വല വിജയത്തിന് കാരണമായത്.  രാജ്യസുരക്ഷ കൈകാര്യം ചെയ്യുന്ന പ്രതിരോധ മേഖല ഉൾപ്പടെ സമസ്ത മേഖലകളും സ്വകാര്യവത്കരിക്കുകയാണ് മോദി സർക്കാരെന്നും ഇതിനെതിരെ തൊഴിലാളികളുടെ വർഗ്ഗ ഐക്യം ശക്തിപ്പെട്ടു വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽകുമാർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. സുശീല, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എസ്. ശ്രീകുമാർ, എസ്. ഓമനക്കുട്ടൻ, ബി. ജയ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ജില്ലാ സെക്രട്ടറി സി. ഗാഥ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി വി.ആർ. അജു നന്ദിയും പറഞ്ഞു.