ചത്തീസ്ഗഡ് വൈദ്യുതി സമരത്തിന് എഫ്.എസ്.ഇ.റ്റി.ഒ. ഐക്യദാർഡ്യം
സ്വകാര്യവത്കരണത്തിനെതിരായി ചത്തീസ്ഗഡ് വൈദ്യുതി ബോർഡ് ജീവനക്കാർ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഡ്യം അർപ്പിച്ച് എഫ്.എസ്.ഇ.റ്റി.ഒ. നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും ജില്ലയിൽ 80 കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രകടനം നടത്തി. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ, കെ.എസ്.റ്റി.എ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം റ്റി.ആർ. മഹേഷ് കുമാർ, കെ.എം.സി.എസ്.യു. സംസ്ഥാന പ്രസിഡന്റ് എൻ.എസ്. ഷൈൻ, എഫ്.എസ്.ഇ.റ്റി.ഒ. ജില്ലാ സെക്രട്ടറി എസ്. ഓമനക്കുട്ടൻ, എൻ.ജി.ഒ. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസ്, ജില്ലാ ട്രഷറർ ബി. സുജിത്, കെ.എസ്.റ്റി.എ. ജില്ലാ സെക്രട്ടറി ജി.കെ. ഹരികുമാർ, എൻ.ജി.ഒ. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി. മിനിമോൾ, കെ.ജി.ഒ.എ. ജില്ലാ ട്രഷറർ സീന ജെറോം, ജില്ലാ ജോയിന്റ് സെക്രട്ടറി എ. അജി, കെ.എം.സി.എസ്.യു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.എം. രാജ, ജില്ലാ പ്രസിഡന്റ് റ്റി.ജി. രേഖ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. മനോജ്, എം. മുരുകൻ, എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.എം. നിസ്സാമുദ്ദീൻ, ഖുശീ ഗോപിനാഥ്, എസ്.ആർ. സോണി, സി. രാജേഷ്, സൂസൻ തോമസ്, കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. പ്രദീപ് കുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.