മട്ടന്നൂർ: കേരള എൻജിഒ യൂണിയൻ കണ്ണൂരിൽ നടന്ന 54-ാം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി 2017 മുതൽഏറ്റെടുത്ത ചാവശ്ശേരി പറമ്പ് സെറ്റിൽമെൻ്റ് സങ്കേതത്തിൽ ഈ വർഷം എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സൗജന്യ ട്യൂഷൻ ക്ലാസിൻ്റെ ഉദ്ഘാടനവും ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ കെ ശ്രീലത നിർവ്വഹിച്ചു.
നാളിതുവരെയായി നിരവധി പ്രവർത്തനങ്ങളാണ് യൂണിയൻ ഈ സെറ്റിൽമെൻ്റ് സങ്കേതത്തിൽ നടപ്പിലാക്കിയത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അവിടെത്തെ കുട്ടികളെയാകെ സ്കൂളുകളിലെത്തിക്കുവാനും ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്താനും നടത്തിയ ബഹുമുഖങ്ങളായ പ്രവർത്തനങ്ങൾ തന്നെയായിരുന്നു.
അതിൻ്റെ ഭാഗമായി മെഡിക്കൽ വിദ്യാഭ്യാസരംഗത്തടക്കം ഇവിടത്തെ വിദ്യാർത്ഥികളെയെത്തിക്കുവാനുമായി.
അതോടൊപ്പം ഇവിടത്തെ ജനങ്ങളുടെ സാമൂഹ്യ ജീവിതവുമായി ബന്ധപ്പെട്ടും നിരവധി പ്രവർത്തനങ്ങളാണ് തുടർച്ചയായി നടപ്പിലാക്കി വരുന്നത്.
ഇന്നത്തെ പരിപാടിയിൽ
യൂണിയൻ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും ജില്ലാ പ്രസിഡണ്ട് പി പി സന്തോഷ് കുമാർ അധ്യക്ഷതയും വഹിച്ചു. യൂണിയൻ സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എ എം സുഷമ , കെ രഞ്ജിത്ത്, സംഘാടക സമിതി ചെയർമാൻ പി പ്രജിത്ത് , കൺവീനർ കെ രാജേഷ്, കെ മനീഷ് എന്നിവർ സംസാരിച്ചു