എൻ ജി ഒ യൂണിയൻ ദത്തെടുത്ത ഇരിട്ടി നഗരസഭയിലെ ചാവശ്ശേരി ടൗൺഷിപ്പ് കോളനിയിലെ ഓണാഘോഷ പരിപാടികളുടേയും കോളനിയിലെ മുഴുവൻ കുടുംബാംഗങ്ങൾക്കും തലശ്ശേരി പബ്ലിക് സെർവന്റ്സ് കോ- ഓപ്പറേറ്റീവ് ബാങ്ക് സൗജന്യമായി നൽകുന്ന ഓണക്കിറ്റ് വിതരണം ചെയ്യുന്നതിന്റേയും ഉദ്ഘാടനം മുൻ എം എൽ എ ടി വി രാജേഷ് നിർവ്വഹിച്ചു. കോളനിയിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉപഹാരം നൽകി. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനോടൊപ്പം നിരവധി സേവന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് എൻ ജി ഒ യൂണിയൻ മുന്നോട്ട് പോവുകയാണെന്ന് ടി വി രാജേഷ് പറഞ്ഞു. 2017 ൽ കോളനി ദത്തെടുത്തതിന് ശേഷം എല്ലാ വർഷവും ഓണത്തോടനുബന്ധിച്ച് കോളനിയിലെ മുഴുവൻ വീടുകളിലും ഓണക്കിറ്റ് നൽകി വരുന്നുണ്ട്. കൂടാതെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി പഠന മുറി നിർമ്മിച്ച് നൽകുകയും പ്രത്യേക പരിശീലനം നൽകി വരികയും ചെയ്യുന്നുണ്ട്. എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉപഹാരങ്ങൾ നൽകി. എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സക്കീർ ഹുസൈൻ, വി വിനോദ്, പ്രജിത്ത്, തലശ്ശേരി പബ്ലിക് സെർവന്റ്സ് കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് കെ എം ബൈജു , ഇരിട്ടി നഗരസഭ മുൻ ചെയർമാൻ പി പി അശോകൻ, കൗൺസിലർ അനിത പ്രദീപൻ , കെ ജി ഒ എ ജില്ലാ പ്രസിഡന്റ് കെ ഷാജി, എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ എം സുഷമ, കെ വി മനോജ് കുമാർ, കെ ബാബു, കെ രഞ്ജിത്ത് എന്നിവർ സംസാരിച്ചു. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും ജി നന്ദനൻ നന്ദിയും പറഞ്ഞു.