ചിലവ് കുറഞ്ഞ രീതിയിൽ സാനിട്ടൈസർ നിർമിക്കാൻ പരിശീലനം നൽകി
സംസ്ഥാനത്തൊട്ടാകെ കോവിഡ് -19 പ്രധിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ബ്രേക്ക് ദ  ചെയ്ൻ ക്യാമ്പയിൻ നടക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ കേരള എൻ.ജി.ഒ യൂണിയൻ കടവന്ത്ര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ” വീടുകളിൽ ചിലവു കുറഞ്ഞ രീതിയിൽ സാനിട്ടൈസർ എങ്ങിനെ നിർമിക്കാം ” എന്നതിനെ കുറിച്ച്  ഫയർ റെസ്ക്യൂ സർവീസസ് കടവന്ത്ര, സ്റ്റേറ്റ് ഗുഡ്സ് സർവ്വീസ് ടാക്സ് കോംപ്ലക്സ് കച്ചേരിപ്പടി, ജി സി ഡി  എ കോംപ്ലക്സ് കടവന്ത്ര, ഇ.എസ്.ഐ ആശുപത്രി എറണാകുളം നോർത്ത് , കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫീസ് തുടങ്ങിയ ഏരിയയിലെ  പ്രധാന ഓഫീസുകളിൽ ഒരു  ലഘു ഡെമോൺസ്ട്രേഷൻ  നടത്തി .ആരോഗ്യ വകുപ്പിന് കീഴിലുള്ള  എറണാകുളം പബ്ലിക് ഹെൽത്ത് ലാബിലെ ജൂനിയർ സൈന്റിഫിക്ക്‌ ഓഫീസർ ശ്രീ. ആനന്ദ് ജോൺ മാത്യൂ ആണ് ഡെമോൺസ്ട്രേഷൻ നടത്തിയത്. യൂണിയൻ ജില്ലാ സെക്രട്ടറി കെ.കെ സുനിൽ കുമാർ, ജില്ലാ സെക്രട്ടറിയേറ്റംഗം എം.എസ് അരുൺ ഘോഷ്, ഏരിയ സെക്രട്ടറി വി.പി. പാക്സൻ ജോസ്, ഏരിയ പ്രസിഡന്റ് എൻ.എ ശ്യാം കുമാർ, ട്രഷറർ  കെ.കെ ബിനിൽ,  വൈസ് പ്രസിഡന്റുമാർ വി പ്രമോദ്, ദീപ്തിദാസ് , ജോയിന്റ് സെക്രട്ടറിമാർ എൻ. കെ. ഗിരിഷ് കുമാർ, എസ് വിജയകുമാർ എന്നിവർ നേതൃത്വം നൽകി.