കേരള എൻ. ജി.ഒ. യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കലാ-കായിക വിഭാഗമായ സംഘവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഒൻപതാമത് ജില്ലാ തല ചെസ്സ് – കേരംസ് (ഡബിൾസ്) മത്സരം കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ ബിനു മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി പി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ എം സുഷമ , കെ രഞ്ജിത്ത്, കെ ബാബു എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും പി പി അജിത് കുമാർ നന്ദിയും പറഞ്ഞു. മത്സരത്തിൽ വിജയികളായവർക്ക് എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
ചെസ് മത്സരത്തിൽ ഷീന ഇ (കണ്ണൂർ ഏരിയ) ഒന്നാം സ്ഥാനവും ശ്യാം സുന്ദർ ആർ ( കണ്ണൂർ സൗത്ത് ഏരിയ ) രണ്ടാം സ്ഥാനവും അനൂപ് പി (കണ്ണൂർ സൗത്ത് ഏരിയ ) മൂന്നാം സ്ഥാനവും നേടി.
കാരംസ് (ഡബിൾസ് ) മത്സരത്തിൽ സുരേഷ് ബാബു – ജിജേഷ് .സി ടീം (കണ്ണൂർ സൗത്ത് ഏരിയ ) ഒന്നാം സ്ഥാനവും വൈശാഖ്- അമൽദേവ് ടിം (തലശ്ശേരി ഏരിയ) രണ്ടാം സ്ഥാനവും ചിത്രൻ – പ്രേംജിത്ത് ടീം മൂന്നാം സ്ഥാനവും നേടി. സംസ്ഥാന തല മത്സരം സെപ്റ്റംബർ 3 ന് ഏറണാകുളത്ത് വെച്ച് നടക്കും..
മത്സരം കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ ബിനു മോഹൻ ഉദ്ഘാടനം ചെയ്യുന്നു