????????????????????????????????????

കേരളത്തിന്‍റെ അടിസ്ഥാന വികസനത്തിന് ദീ‍ര്‍ഘകാല പദ്ധതികള്‍ ആവശ്യം. രാജുഏബ്രഹാം എം എല്‍ എ

       കേരളത്തിന്‍റെ അടിസ്ഥാന വികസന മേഖലയി‍ല്‍ കഴിഞ്ഞകാലങ്ങളില്‍ വിവിധ സ‍ര്‍ക്കാരുകള്‍ നടപ്പിലാക്കിയ പദ്ധതിക‍ള്‍ സ‍ര്‍ക്കാരിന്‍റെ മുത‍ല്‍ മുടക്കിന് അനുസരിച്ചുളള പുരോഗതി ആ മേഖലയി‍ല്‍ നേടിയെടുക്കാ‍ന്‍ കഴിഞ്ഞിട്ടില്ലായെന്ന് രാജു ഏബ്രഹാം എം എ‍ല്‍ എ പ്രസ്താവി്ച്ചു. അതുകൊണ്ട് ‍ കേരളത്തിന്‍റെ അടിസ്ഥാന വികസനവും പാ‍ര്‍ശ്വ വല്ക്കരിക്കപ്പെട്ടവരുടെ ഉന്നമനവും ലക്ഷ്യം വെക്കുന്ന  ദീ‍ര്‍ഘകാല പദ്ധതികള്‍ ആണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി  ഗവണ്‍മെന്‍റ് ആസൂത്രണം ചെയ്യുന്നത്. ജനകീയാസൂത്രണ  പദ്ധതി പ്രവര്‍ത്തനങ്ങളി‍‍ല്‍ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും  ക്രീയാത്മക പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി  എഫ് എസ് ഇ ടി ഒ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തി‍‍ല്‍  നടത്തിയ ജില്ലാ തല ശില്പശാല  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എഫ് എസ് ഇ ടി ഓ ജില്ലാ പ്രസിഡന്‍റ് കെ മോഹനന്‍ അധ്യക്ഷനായി.  കെ എസ് ടി ഏ സംസ്ഥാന പ്രസിഡന്‍റ് കെ ജെ ഹരികുമാ‍ര്‍ സമീപന രേഖ അവതരിപ്പിച്ചു. ചര്‍ച്ചയി‍ല്‍ വി എസ് ബിന്ദുകുമാ‍ര്‍, പി പി അനില്‍ കുമാ‍ര്‍, ഡോ. സുമേഷ് സി വാസുദേവ‍ന്‍, എന്‍ എസ് മുരളി മോഹന്‍, എം പി വിനോദ് എന്നിവ‍ര്‍ പങ്കെടുത്തു. സംസ്ഥാന റിസോഴ്സ് സമിതി അംഗം കെ എം അബ്രഹാം, ജില്ലാ ആസൂത്രണ സമിതി അംഗം അഡ്വ. എന്‍ രാജീവ്.   എഫ് എസ് ഇ ടി ഓ ജില്ലാ സെക്രട്ടറി വി എസ്സ് മുരളീധരന്‍നായ‍ര്‍‍‍, ‍ കെ ജി ഓ ഏ ജില്ലാ സെക്രട്ടറി ‍ ഡോ. ബി എന്‍ ഷാജി, തുടങ്ങിയവ‍ര്‍‍‍ സംസാരിച്ചു.