ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി സ്മാരകമായി കേരള എൻ ജി ഒ യൂണിയൻ മലപ്പുറം ജില്ല കമ്മിറ്റി പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സജ്ജീകരിച്ചു നൽകിയ പോസ്റ്റ് മെറ്റേണിറ്റി വാർഡിന്റെ ഉൽഘടനം പി നന്ദകുമാർ എം എൽ എ നിർവഹിച്ചു
ജനകീയാസൂത്രണത്തിന് ഒരു ലക്ഷം മനുഷ്യാദ്ധ്വാനം സംഭാവന ചെയ്ത യൂണിയൻ, എല്ലാ ജില്ലകളിലും രജത ജൂബിലിയുടെ ഭാഗമായി ഓരോ പ്രൊജക്റ്റ് ഏറ്റെടുക്കുന്നതിന് തീരുമാനിച്ചിരുന്നു .സംസ്ഥാനത്തു ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന സർക്കാർ ആശുപതി എന്ന നിലയിലും മൂന്ന് ജില്ലകളിലെ സാധാരണക്കാർ ആശ്രയിക്കുന്ന ആതുരാലയം എന്ന നിലയിലുമാണ്, ഇടതുപക്ഷ സർക്കാരിന്റെ അഭിമാന പദ്ധതി ആയ പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി യൂണിയൻ തിരഞ്ഞെടുത്തത് വാർഡ് നവീകരിച്ചും ബഡ്ഡുകളും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കിയും രണ്ടു ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പ്രസവാനന്തര വാർഡ് സജ്ജീകരിച്ചത്. യൂണിയൻ ജില്ല പ്രസിഡണ്ട് വി കെ രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, യുണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ വി ശശീധരൻ, ആശുപത്രി സൂപ്രണ്ട് ഡോ :പി കെ ആശ,ഡെപ്യൂട്ടി സൂപ്രണ്ട് ഡോ സുരേഷ് , സി പി മുഹമ്മദ് കുഞ്ഞി എന്നിവർ ആശംസകൾ നേർന്നു. യൂണിയൻ ജില്ല സെക്രട്ടറി കെ വിജയകുമാർ സ്വാഗതം പറഞ്ഞു . പൊന്നാനി നഗരസഭ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന സുദേശൻ, യൂണിൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം കെ വസന്ത, എ അബ്ദുറഹ്മാൻ, എം എ ഹമീദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു . യൂണിയൻ ജില്ല സെക്രട്ടറിയേറ്റ് അംഗം പി കെ സുഭാഷ് നന്ദി പറഞ്ഞു