ജനകീയ ആരോഗ്യ സമിതി ജില്ലാ കൺവൻഷൻ ചേർന്നു. മരുന്നുകളുടെ വിലർദ്ധനവ് തടയുക മരുന്നുകൾക്കുള്ള നികുതി നിർത്തലാക്കുക അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കുക കേന്ദ്ര സർക്കാർ ജനകീയ ആരോഗ്യ ഔഷധ നയം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 17 ന് നടക്കുന്ന പ്രതിഷേധ സത്യാഗ്രഹം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ജനകീയ ആരോഗ്യ സമിതി ജില്ലാ കൺവൻഷൻ ചേർന്നു. ആലപ്പുഴ എൻ ജി ഒ യൂണിയൻ ഹാളിൽ ചേർന്ന ജില്ലാ കൺവൻഷൻ കെഎം എസ് ആർ എ മുൻ ജനറൽ സെക്രട്ടറി പോൾ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി എ എ ബഷീർ അദ്ധ്യക്ഷത വഹിച്ചു. കെ ജി എൻ എ സംസ്ഥാന സെക്രട്ടറി എൽ ദീപ എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ് കെ ജി ഒ എ ജില്ലാ സെക്രട്ടറി രമേഷ് ഗോപിനാഥ് എൻഎച്ച് എം എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.