കാൽ നൂറ്റാണ്ട് കൊണ്ട് കേരളത്തെ വികസിത രാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്താനുള്ള കർമ്മ പരിപാടികൾക്ക് രൂപം നൽകുന്നതാണ് രണ്ടാം എൽ ഡി എഫ് സർക്കാറിന്റെ സമ്പൂർണ്ണ ബജറ്റ് . വൈജ്ഞാനിക സമ്പദ് വ്യവസ്ഥയെ ഉപയോഗപ്പെടുത്തി കൂടുതൽ തൊഴിലും, ഉൽപ്പാദനവും ലക്ഷ്യമിടുന്ന ബജറ്റ്, കൃഷിയ്ക്കും, വ്യവസായത്തിനും പ്രാധാന്യം നൽകുന്നു. എല്ലാ മേഖലയിലും വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന കേരള ബജറ്റിന് അഭിവാദ്യമർപ്പിച്ചു കൊണ്ട് ജീവനക്കാരും അധ്യാപകരും ആഹ്ലാദ പ്രകാനം നടത്തി. കോഴിക്കോട് സിവിൽ സ്റ്റേഷൻഷനിൽ നടന്ന പ്രകടനവും വിശദീകരണ യോഗവും, എൻജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.രാജചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡൻറ വി.പി രാജീവൻ അധ്യക്ഷത വഹിച്ചു. എൻ.ജി ഒ യൂണിയൻ സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി സത്യൻ, സിന്ധുരാജൻ, എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി പി.പി സന്തോഷ് എന്നിവർ സംസാരിച്ചു.