കേരള സര്‍ക്കാര്‍ ഇന്ന് അവതരിപ്പിച്ച ബജറ്റ് ജനപക്ഷ ബദല്‍ നയങ്ങൾ ഉള്‍ക്കൊള്ളുന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കാലത്താണ് കേരളത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യം വച്ചുള്ള ബജറ്റ് അവതരിപ്പിച്ചത്. കേരളത്തിലെ സിവിൽ സര്‍വീസിനെ സംബന്ധിച്ചിടത്തോളം സര്‍വീസിനെ ശക്തിപ്പെടുത്തുന്ന തീരുമാനങ്ങൾ ബജറ്റിലുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നതും യുഡിഎഫ് സര്‍ക്കാര്‍ അടിച്ചേല്പിച്ചതുമായ പങ്കാളിത്ത പെന്ഷന് പദ്ധതി മാറ്റാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനമെടുത്തു. ഒരു ഗഡു ഡിഎ പ്രഖ്യാപിച്ചു. ഇത്തരത്തിൽ ജനക്ഷേമ ബജറ്റ് അവതരിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി.