ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന തരത്തിൽ പാചക വാതക വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ജീവനക്കാരും ,അദ്ധ്യാപകരും എഫ്.എസ്.ഇ.ടി.ഒ. നേത്യത്ത്വത്തിൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. ആലപ്പുഴക്ക് കളക്ട്രേറ്റിനു സമീപം കെ.ജി.ഒ.എ. സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.കെ.ഷിബു, എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടറി ബി.സന്തോഷ് ,കെ.എസ്.ടി.എ.ജില്ലാ പ്രസിഡൻ്റ് വിജയലക്ഷ്മി, എൻ.ജി.ഒ.യൂണിയൻ ജില്ലാ പ്രസിഡൻ്റ് പി.സി.ശ്രീകുമാർ, കെ.ജി.ഒ.എ.ജില്ലാ സെക്രട്ടറി രമേഷ് ഗോപിനാഥ് എന്നിവർ സംസാരിച്ചു. ചേർത്തലയിൽ കെ.എസ്.ടി.എ. ജില്ലാ സെക്രട്ടറി പി.ഡി. ജോഷി ,സി.സിലീഷ് ,എം.എൻ.ഹരികുമാർ ,എൽ.ജ്യോതിഷ്കുമാർ എന്നിവർ സംസാരിച്ചു. മങ്കൊമ്പ് മിനിസിവിൽ സ്റ്റേഷനിൽ എൻ.ജി.ഒ.യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എസ്.ഉഷാകുമാരി ,ബൈജു പ്രസാദ് ,സൂരജ് എന്നിവരും ഹരിപ്പാട്ട് എൻ.ജി.ഒ.യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് പി.പി.അനിൽകുമാർ, എ.എസ്.മനോജ്, എസ്. ഗുലാം, ജൂലി ബിനു എന്നിവരും മാവേലിക്കരയിൽ കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റിയംഗം സി. ജ്യോതികുമാർ , വൈ. ഇർഷാദ്, ആർ.രാജീവ്, എസ്.മനോജ് എന്നിവരും ചെങ്ങന്നൂരിൽ കെ.ജി.ഒ.എ.ജില്ലാ വൈസ് പ്രസിഡൻ്റ് ഡോ. ശ്രീകല ,സുരേഷ് പി ഗോപി ,എം പി .സുരേഷ് കുമാർ എന്നിവരും സംസാരിച്ചു.