ജനപക്ഷ ബജറ്റിനെ അഭിവാദ്യം ചെയ്ത് ജീവനക്കാരും, അധ്യാപകരും പ്രകടനം നടത്തി.
സാമ്പത്തിക വളർച്ചയ്ക്കും, അടിസ്ഥാനസൗകര്യ വികസനത്തിനും ഊന്നൽ നൽകുന്ന ബജറ്റാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മ വർദ്ധിപ്പിക്കൽ, ഭക്ഷ്യസുരക്ഷ, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, അധികാരവികേന്ദ്രീകരണം തുടങ്ങിയവയ്ക്ക് ബജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. വിജ്ഞാന മേഖലയെ ഉത്പാദന രംഗവുമായി ബന്ധപ്പെടുത്തുന്നതിന് വ്യക്തമായ നിർദേശങ്ങൾ ബജറ്റിലുണ്ട്.
ജനക്ഷേമ ബജറ്റിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് എഫ്എസ്ഇടിഒ യുടെ ആഭിമുഖ്യത്തിൽ ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടന്നു. സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന പ്രകടനം എഫ്എസ്ഇടിഒ ജനറൽ സെക്രട്ടറി എം.എ അജിത്കുമാർ ഉദ്ഘാടനം ചെയ്തു.