നവകേരള സൃഷ്ടിക്കുള്ള ഭരണനിർവ്വഹണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് പര്യാപ്തമായ ജനോന്മുഖമായ സിവിൽ സർവീസിനെ രൂപപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാവാനും തൊഴിൽപരമായ ഉത്തരവാദിത്തം നിർവ്വഹിക്കാനും എല്ലാ ജീവനക്കാരും തയ്യാറാകണമെന്ന് എൻ.ജി.ഒ യൂണിയൻ ജില്ല കൗൺസിൽ യോഗം അഭ്യർത്ഥിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ബി.അനിൽകുമാർ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻ്റ് ഇ മുഹമ്മദ് ബഷീർ അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറി കെ സന്തോഷ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടേറിയേറ്റംഗം സി.വി.സുരേഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്. ദീപ, കെ മഹേഷ് എന്നിവർ സംസാരിച്ചു.
ആർ സജിത്ത്, പ്രേംജി, പ്രസാദ്, സുനിത ദേവി എൻ, വിജയകുമാരൻ, ശിവദാസ്, അനിൽകുമാർ, എം.വി. സുജേഷ്, എ.രാമചന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ, ദിലീപ്, സുബിൻ രാജ്, എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
ജില്ല വൈസ് പ്രസിഡൻ്റായി വി. ഉണ്ണികൃഷ്ണനേയും, ജില്ല സെക്രട്ടേറിയേറ്റ് മെമ്പർമാരായി ജി.ജിഷ, ബി രാജേഷ് എന്നിവരെയും, ജില്ല കമ്മിറ്റി അംഗങ്ങളായി എ.കെ മുരുകദാസ്, പി. കെ രാമദാസ്, പി.സിനോജ്, എൻ.സുനിതാ ദേവി എന്നിവരെയും തിരഞ്ഞെടുത്തു.