കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതി സന്ധിയിൽ പെട്ടുഴലുന്ന സാധാരണ ജനങ്ങളെയും തൊഴിലാളികളെയും കർഷകരെയും യുവാക്കളെയുമെല്ലാം നിരാശപ്പെടുത്തുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെൻറിൽ അവതരിപ്പിച്ചത്.കോർപ്പറേറ്റ് താൽപര്യസംരക്ഷണത്തിനും തീവ്ര സ്വകാര്യവൽക്കരണത്തിനുമാണ് ബജറ്റ് ഊന്നൽ നൽകിയത്. ജനവിരുദ്ധവും കോർപ്പറേറ്റ് പ്രീണനവുമുള്ള കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് 2022 ഫെബ്രുവരി 2 ന് ഓഫീസ് കേന്ദ്രങ്ങളിലും സ്കൂളിലും പ്രതിഷേധ പ്രകടനം നടത്തി. വയനാട് കളക്ടേറ്റിനു മുമ്പിൽ നടന്ന പ്രതിഷേധ പ്രകടന യോഗം എഫ്.എസ്.ഇ.ടി.ഒ ജില്ല പ്രസിഡണ്ട് സ. വില്സണ് തോമസ് പ്രകടനം ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടറി എ.കെ.രാജേഷും സംസാരിച്ചു.