രാജ്യത്തെ ജനങ്ങളെ മറന്ന് കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി അവതരിപ്പിച്ച കേന്ദ്രബജറ്റിനെതിരെ എഫ്.എസ്.ഇ.ടി.ഒ.നേതൃത്വത്തില്‍ ജീവനക്കാരും അദ്ധ്യാപകരും ഓഫീസ് കേന്ദ്രങ്ങളില്‍ 2022 ഫെബ്രുവരി 2ന് പ്രതിഷേധപ്രകടനം നടത്തി. എല്‍.ഐ.സി. ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കാനും കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവുകള്‍ നല്‍കുന്നതുമാണ് ബജറ്റ് നിര്‍ദ്ദേശങ്ങള്‍. കേരളത്തെ പൂര്‍ണ്ണമായു അവഗണിക്കുകയും എയിംസ്, കെ-റെയില്‍ എന്നിവയെക്കുറിച്ച് മൌനം പാലിക്കുകയും ചെയ്യുന്നു. പാചകവാതകത്തിന് സബ്സിഡി നിര്‍ത്തലാക്കിയും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തിയും ജനങ്ങളുടെ മേല്‍ അധികഭാരം നല്‍കുന്നതാണ് കേന്ദ്രബജറ്റ്. മലപ്പുറം ഡി.ഡി.ഇ.ഓഫീസിനു മുമ്പില്‍ നടന്ന പ്രകടനം എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.