ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ എഫ്.എസ്.ഇ.ടി.ഒ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു.
സാമാന്യ ജനവിഭാഗത്തിനും, തൊഴിലാളികള്‍ക്കും, കര്‍ഷകര്‍ക്കും എതിരായ നയങ്ങള്‍ നടപ്പിലാക്കുന്ന – കുത്തക കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ കേന്ദ്ര ബജറ്റില്‍ പ്രതിഷേധിച്ച് എഫ് എസ് ഇ ടി യുടെ നേതൃത്വത്തില്‍ അധ്യാപകരും ജീവനക്കാരും സംസ്ഥാന വ്യാപകമായി മേഖലാ കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. 2022 ഫെബ്രുവരി 15 ന് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ എന്‍.ജി.ഒ. യൂണിയന് സംസ്ഥാന സെക്രട്ടറി എസ്.അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ എച്ച്.ഐ.എം. സ്കൂളിനു സമീപത്തു നടന്ന ധര്‍ണ്ണ എന്‍.ജി.ഒ. യൂണിയന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.വി.ഏലിയാമ്മ ഉദ്ഘാടനം ചെയ്തു.