കണ്ണൂർ: ജനവിരുദ്ധവും
രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തെ ഇല്ലാതാക്കുന്നതുമായ കേന്ദ്ര ബഡ്ജറ്റിനെതിരെ സംസ്ഥാന വ്യാപകമായി ജീവനക്കാരും അദ്ധ്യാപകരും സംഘടിപ്പിച്ച പ്രതിഷേധത്തിൻ്റെ ഭാഗമായി കണ്ണൂർ ജില്ലയിലും ജില്ലാ കേന്ദ്രത്തിലും താലൂക്ക് കേന്ദ്രങ്ങളിലും പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
കേരളത്തിന്റെ ആവശ്യങ്ങളെ പരിഗണിക്കാത്ത വിധത്തിലാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത് .
റബ്ബർ ,നാളികേരം ,സുഗന്ധവ്യഞ്ജനങ്ങൾ ,നെല്ല് തുടങ്ങിയ കാർഷിക വിളകൾക്ക് അർഹമായ പരിഗണന കിട്ടിയില്ല
എയിംസ് പോലുള്ള പുതിയ സ്ഥാപനങ്ങളില്ല. പുതിയ തീവണ്ടികളില്ല, റെയിൽ സർവ്വേകളില്ല, ശബരിപാത പോലുള്ളവയില്ല, പാത ഇരട്ടിപ്പിക്കലുകളുമില്ല. ഇത്തരത്തിലുള്ള കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളൊന്നും ബജറ്റിൽ പരിഗണിച്ചിട്ടുള്ളതായി കാണാനില്ല.
2047 ൽ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുമെന്നു പറയുന്ന ബജറ്റ്, അതിനുള്ള ഒരു പദ്ധതിയും ഇല്ല .
സംസ്ഥാന താൽപര്യങ്ങളെ നിഹനിക്കുന്നതും പണപ്പെരുപ്പം ശക്തിപ്പെടുത്തുന്നതും ജനങ്ങളെ പാപ്പരീകരിക്കുന്നതുമാണ് ബജറ്റും അതിലെ സാമ്പത്തിക സമീപനങ്ങളും.
സംസ്ഥാനങ്ങളുടെ കടമെടുപ്പു പരിധി വർദ്ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല.
മൂലധന ചിലവുകൾക്കായി സംസ്ഥാനങ്ങൾക്കു പൊതുവിൽ ലഭ്യമാക്കുന്ന വായ്പയുടെ അളവ് കുറച്ചിരിക്കുകയാണ്.
കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം, പട്ടികജാതി – പട്ടികവർഗ്ഗ വികസനം തുടങ്ങിയവയ്ക്കായി കഴിഞ്ഞ വർഷം നീക്കിവച്ച തുക പോലും ഇത്തവണ അനുവദിച്ചില്ല
വളം, ഭക്ഷ്യധാന്യം, തൊഴിലുറപ്പ്, തുടങ്ങിയവയ്ക്കായുള്ള തുകകളും വെട്ടികുറച്ചു.
തൊഴിലില്ലായ്മ ഉയർന്നു നിൽക്കുന്ന നമ്മുടെ രാജ്യത്ത് തൊഴിലവസരങ്ങൾക്കുള്ള ഒരു പദ്ധതിയും ബഡ്ജറ്റിലില്ല
രാജ്യമാകെ PFRDA നിയമത്തിനെതിരെ വലിയ പ്രക്ഷോഭം നടക്കുന്ന അവസരത്തിൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്നതിനുള്ള നിർദ്ദേശമോ ,
ആദായ നികുതി പരിധിയിൽ ഇളവോ കേന്ദ്ര ബഡ്ജറ്റിലില്ല
കണ്ണൂരിൽ നടന്ന പ്രതിഷേധ പരിപാടി കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എ രതീശൻ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ ട്രഷറർ കെ ഷാജി അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി പി സന്തോഷ് കുമാർ സ്വാഗതവും പറഞ്ഞു.
പയ്യന്നൂരിൽ വി.പി. രജനീഷ് , ടി.പി. സോമനാഥൻ, എം.രേഖ , തളിപ്പറമ്പിൽ കെ.ജി. ഒ എ ജില്ലാ സെക്രട്ടറി ടി.ഒ. വിനോദ് കുമാർ, ടി സന്തോഷ് , എസ്.പി രമേശൻ മാസ്റ്റർ, ടി. പ്രകാശൻ ഇരിട്ടിയിൽ ജി. ശ്രീജിത്ത്, പി.വി. വിനോദ് കുമാർ,ജി.നന്ദനൻ, കെ. രതീശൻ എന്നിവർ സംസാരിച്ചു.