കേരളത്തെ അവഗണിക്കുന്ന ജനവിരുദ്ധ – കോർപറേറ്റ്പ്രീണന കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും എഫ്.എസ് ഇ ടി ഒ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി . കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധ പരിപാടി എൻ.ജി ഒ യുണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാജ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവംഗം വിപി രാജീവൻ , എൻ ജി ഒ യൂണിയൻ ജില്ല സെക്രട്ടറി കെ.പി. രാജേഷ് എന്നിവർ സംസാരിച്ചു.
താമരശ്ശേരി സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധ പ്രകടനം എൻ.ജി.ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി അനുപ് തോമസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി എ ജില്ലാ എക്സിക്യൂട്ടിവ് ലൈജു തോമസ്, ടി.കെ സുന്ദരൻ, എന്നിവർ സംസാരിച്ചു. കുന്ദമംഗലത്ത് കെ.എസ്.ടി എ ജില്ലാ പ്രസിഡണ്ട് എൻ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. എൻ. ലിനീഷ് , ഷീന ടി.സി എന്നിവർ സംസാരിച്ചു.
ജിഎസ്ടി ഓഫിസിനു മുമ്പിൽ നടന്ന പരിപാടി എൻ ജി ഒ യുണിയൻ ജില്ലാ ജോയിന്റ് സെകട്ടറി പി.സി ഷജീഷ് കുമാർ ഉദ്ഘാടനം ചെയ്തു. വി എം പ്രബീഷ്, പി.ഭാഗ്യശ്രീ എന്നിവർ സംസാരിച്ചു. വടകരയിൽ ടി സജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. പേരാമ്പ്രയിൽ സി.പി.സതീശൻ, എം.കെ കമല , കെ.കെ.ബാബു എന്നിവർ സംസാരിച്ചു.
കൊയിലാണ്ടിയിൽ കെ.എസ് ടി എ ജില്ലാ സെക്രട്ടറി ആർ എം രാജൻ, എം.പി ജിതേഷ് ശ്രീധർ എന്നിവർ സംസാരിച്ചു. മെഡിക്കൽ കോളേജിൽ എം.കെ സജിത്ത്, പി.കെ സുരേഷ് കുമാർ , പി.സജു എന്നിവർ സംസാരിച്ചു.