കേന്ദ്ര സർക്കാറിന്റെ ജന ദ്രോഹ ബജറ്റിൽ പ്രതീഷേധിച്ചു കൊണ്ട് എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും 13 മേഖലാ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണ നടത്തി. കോവി ഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽപ്പെട്ടുഴലുന്ന ജനങ്ങളെ നിരാശപ്പെടുത്തുന്ന ബജറ്റാണ് കേദ്ര ബജറ്റ്. കോർപ്പറേറ്റുകൾക്ക് നികുതി 18 ശതമാനത്തിൽ നിന്നും 15 ശതമാനമാക്കി കുറച്ചും , സർച്ചാർജ് 12 ശതമാനത്തിൽ നിന്നും 7 ശതമാനമാക്കി കുറച്ചും വൻ ആനുകൂല്യങ്ങൾ ചെയ്തു കൊടുത്തപ്പോൾ പാവപ്പെട്ടവന്റെ അത്താണിയായ ദേശീയ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതവും, ആരോഗ്യ മേഖലയ്ക്കുള്ള വിഹിതവും കാർഷിക മേഖലയ്ക്കുള്ള വിഹിതവും വെട്ടി കുറവ് നടത്തി. തികച്ചും ജനദ്രോഹകരമായ ഈ ബജറ്റിൽ പ്രതിഷേധിച്ച് ജീവനക്കാരും, അധ്യാപകരും മേഖല കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണ നടത്തി.
കോഴിക്കോട് പുതിയ സ്റ്റാൻ പരിസരത്ത് എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ് അംഗം കെ.രാജചന്ദ്രൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. വെള്ളിമാടുകുന്നിൽ. കെ.ജി.ഒ എ സംസ്ഥാന വൈസ് പ്രസി.. പി.പി സുധാകരൻ, സിന്ധുരാജൻ, കക്കോടിയിൽ എൻ. ജി ഒ യൂനിയൻ സംസ്ഥാന കമ്മറ്റി അംഗം പി. സത്യൻ, ജയകൃഷ്ണൻ , ഫറോക്കിൽ , എൻ.ജി ഒ യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം പി.പി സന്തോഷ്, പി.എസ്. സ്മിജ. വില്യാപ്പള്ളിയിൽ എൻ.ജി. യൂണിയൻ ജില്ലാ സെക്രട്ടറി കെ.പി.രാജേഷ്, താമരശ്ശേരിയിൽ എൻ.ജി. ഒ യൂണിയൻ ജില്ലാ പ്രസി. ഹംസാ കണ്ണാട്ടിൽ, മുക്കത്ത് കെ.എസ്.ടി.എ നേതാവ് സതീഷ് നാരായണൻ ,അനൂപ് തോമസ്, പൂവ്വാട്ട് പറമ്പിൽ കെ.ജി.എൻ.എ സംസ്ഥാന വൈസ് പ്രസി കെ പി ഷീന, പി.സി ഷജീഷ് കുമാർ , കല്ലാച്ചിയിൽ സി സതീശൻ മാസ്റ്റർ, വിപി രാജീവൻ കൊയിലാണ്ടിയിൽ വി.പി.രാജീവൻമാസ്റ്റർ, ജിതേഷ് ശ്രീധർ എന്നിവർ സംസാരിച്ചു.