ജനവിരുദ്ധ കേന്ദ്ര ബഡ്ജറ്റിനെതിരെ ജീവനക്കാരും അദ്ധ്യാപകരുംഎഫ്.എസ്.ഇ.ടി.ഒ. ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സായാഹ്ന്നധർണ്ണകൾ സംഘടിപ്പിച്ചു. ആലപ്പുഴ ബോട്ട്ജെട്ടിക്ക് സമീപം നടന്ന ധർണ്ണ കേരള എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടറി ബി.സന്തോഷ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ പ്രസിഡൻ്റ് എസ്.വിജയലക്ഷ്മി, കെ.ജി.ഒ.എ.ജില്ലാ സെക്രട്ടറിയേറ്റംഗം എസ്.വേണുക്കുട്ടൻ, എം.എസ്. പ്രിയലാൽ ,കെ.ആർ.ബിനു എന്നിവർ സംസാരിച്ചു.കൊമ്മാടി ജംഗ്ഷനിൽ നടന്ന ആലപ്പുഴ മേഖലാ ധർണ്ണ കെ.ജി.ഒ.എ. സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.കെ.ഷിബു, പി.എസ്.സി.എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.കെ.രാജു, ബൈജു പ്രസാദ്, എൻ.അരുൺകുമാർ, എസ്.രഞ്ജിത്ത് എന്നിവർ സംസാരിച്ചു. കുട്ടനാട്ടിൽ നടന്ന ധർണ്ണ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ് ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. വി എം റോബർട്ട്, ജെനിമോൻ ,ജയശങ്കർ കെ ഫൈസൽ എന്നിവർ സംസാരിച്ചു. ഹരിപ്പാട് മേഖലയിൽ നടന്ന സായാഹ്ന ധർണ്ണ എൻ.ജി.ഒ.യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എൽ .മായ ഉദ്ഘാടനം ചെയ്തു. ലക്ഷ്മി എസ് ചന്ദ്രൻ, ബി ബിനു ,ജൂലി എസ് ബിനു എന്നിവർ സംസാരിച്ചു. കായംകുളത്ത് സായാഹ്ന ധർണ്ണ കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി അനിത ഉദ്ഘാടനം ചെയ്തു. ടി കെ മധുപാല്, ഐ അനീസ് ഗോപികൃഷ്ണൻ എം എസ് വിനോദ് എന്നിവർ സംസാരിച്ചു. മാവേലിക്കരയിൽ നടന്ന ധർണ്ണ കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം ടി ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. പി പി അനിൽകുമാർ എൻ ഓമനക്കുട്ടൻ ജി അനിൽ എന്നിവർ സംസാരിച്ചു. അരൂർ മേഖലയിൽ നടന്ന ധർണ്ണ എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ സി സിലീഷ് ഉദ്ഘാടനം ചെയ്തു. ജെ എ അജിമോൻ ,ദേവരാജ് കർത്ത കുമാരി സൽജ ,പി ഗിരീഷ് എന്നിവർ സംസാരിച്ചു. ചേർത്തലയിൽ കെഎസ്ടിഎ ജില്ലാ സെക്രട്ടറി പിഡി ജോഷി ഉദ്ഘാടനം ചെയ്തു. കെ ഇന്ദിര, പി എസ് വിനോദ് എന്നിവർ സംസാരിച്ചു. ചെങ്ങന്നൂരിൽ കെ ജി ഒ എ ജില്ലാ സെക്രട്ടറി രമേശ് ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ജോസഫ് മാത്യു ,എം പി സുരേഷ് കുമാർ ,സുരേഷ് പി ഗോപി എന്നിവർ സംസാരിച്ചു