Kerala NGO Union

 

പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, എല്ലാവർക്കും നിർവചിക്കപ്പെട്ട പെൻഷൻ ഉറപ്പു വരുത്തുക,  കരാർ – കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക, വിലക്കയറ്റം തടയുക,  കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾ തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന ജീവനക്കാരും അധ്യാപകരും 2020 ജനുവരി 8 ന് നടക്കുന്ന ദേശീയ പണിമുടക്കിൽ അണിനിരക്കുകയാണ്.പണിമുടക്കിന്റെ മുന്നോടിയായി .ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ളോയീസ് & ടീച്ചേഴ്സ് നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തുകയും തുടർന്ന്  പത്തനംതിട്ട ജില്ലാ കളക്ടർക്കും വിവിധ തഹസിൽദാർമാർക്കും  പണി മുടക്കിന്റെ നോട്ടീസ്  നല്കുകയും ചെയ്തു.   പത്തനംതിട്ട ജില്ലാ കളക്ടറേറ്റിൽ നടത്തിയ യോഗം കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ് സുശീല ഉദ്ഘാടനം ചെയ്തു.  എഫ് എസ് ഇ ടി ഓ ജില്ലാ സെക്രട്ടറി ഏ ഫിറോസ്, കെ എസ് ടി എ ജില്ലാ സെക്രട്ടറി രാജൻ ഡി ബോസ്,   എൻ ജി ഒ യൂണിയൻ  ജില്ലാ സെക്രട്ടറി സി വി സുരേഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം  ഡി സുഗതൻ,   കെ ജി ഓ ഏ സംസ്ഥാന കമ്മിറ്റി അംഗം ബി ബിനു,  ജില്ലാ സെക്രട്ടറി പി സനൽകുമാർ  തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *