വെല്ലുവിളികൾക്കിടയിലും മുന്നേറ്റം സാധ്യമാക്കുന്ന സംസ്ഥാന ബജറ്റ് : എഫ് എസ് ഇ ടി ഒ
എല്ലാ രംഗങ്ങളിലും കേരളത്തെ പുരോഗതിയിലേക്ക് നയിക്കാൻ പര്യാപ്തമാണ് സംസ്ഥാന ബജറ്റെന്ന് എഫ്. എസ് ഇ ടി ഒ .
എൽ ഡി എഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ കണ്ണൂർ കലക്ടറേറ്റിന് മുന്നിലും ഏരിയാ കേന്ദ്രങ്ങളിലും പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ നടന്ന പൊതുയോഗം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എ ബഷീർ ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ സതീശൻ , എഫ് എസ് ഇ ടി ഒ ജില്ലാ സെകട്ടറി എൻ സുരേന്ദ്രൻ, കെ ജി ഒ എ ജില്ലാ ട്രഷറർ കെ ഷാജി, എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എ എം സുഷമ എന്നിവർ സംസാരിച്ചു.
കണ്ണൂരിൽ നടന്ന പ്രകടനം