മിനി സ്റ്റീരിയൽ , ടെക്നിക്കൽ വിഭാഗം ജീവനക്കാരുടെ സ്ഥാനക്കയറ്റം അനുവദിക്കുക.
അസിസ്റ്റൻറ് എഞ്ചിനീയർ തസ്തികകൾക്ക് സ്ഥാനക്കയറ്റത്തിനുള്ള തടസ്സങ്ങൾ നീക്കുക.
ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ റേഷ്യോ പ്രമോഷൻ നടപ്പിലാക്കുക.
താൽക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി ലഭ്യമാക്കുക എന്നീ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള എൻ.ജി.ഒ. യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റി ഐ.ഡി.ആർ.ബി. യിൽ നടത്തിയ പ്രകടനത്തെ എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സഖാവ് കെ.പി.സുനിൽകുമാർ അഭിസംഭോധന ചെയ്ത് സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.എ ബിജുരാജ് സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മറ്റിയംഗങ്ങളായ സഖാക്കൾ ജി.ശ്രീകുമാർ , ബി.കെ.ഷംജു , എസ് .ശ്രീകുമാർ ,സഖാവ്. എം.രഞ്ജിനി , ജില്ലാ പ്രസിഡണ്ട് സഖാവ്. കെ.എം. സക്കീർ എന്നിവർ പങ്കെടുത്തു.