ജലസേചന വകുപ്പിലെ മിനിസ്റ്റീരിയൽ ടെക്നിക്കൽ വിഭാഗം ജീവനക്കാരുടെ സ്ഥാനക്കയറ്റം അനുവദിക്കുക,അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിനുള്ള തടസ്സങ്ങൾ നീക്കുക, താല്ക്കാലിക തസ്തികൾക്ക് തുടർച്ചാനുമതി നല്കുക, ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ റേഷ്യോ പ്രമോഷൻ നടപ്പിലാക്കുക,ജില്ലാതല തസ്തികകളുടെ നിയമനാംഗീകാരം, പ്രൊബേഷൻ,സ്ഥലം മാറ്റം എന്നിവ ജില്ലാ തലത്തിൽ നടപ്പിലാക്കാൻ അധികാരപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള NGO യൂണിയന്റെ ആഭിമുഖ്യത്തിൽ ഡിവിഷണൽ ഓഫീസുകൾക്കു മുന്നിൽ പ്രകടനം നടത്തി.വിവിധ കേന്ദ്രങ്ങളിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ.സുനിൽകുമാർ,ജില്ലാ സെക്രട്ടറി കെ.എ.അൻവർ ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജമ്മ രഘു,ജോഷി പോൾ , ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിൽ, വൈ:പ്രസിഡന്റ് എ.എൻ.സിജിമോൾ,ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എസ്.ഉദയൻ,പി.പി.സുനിൽ, ജില്ലാ കമ്മിറ്റിയംഗം പി.കെ.മണി എന്നിവർ സംസാരിച്ചു.