വിലയ്ക്ക് വാങ്ങേണ്ടതല്ല വിലമതിക്കാനാവാത്തതാണ് സ്ത്രീയുടെ ജീവിതം” എന്ന മുദ്രാവാക്യമുയർത്തി കേരള NGO യൂണിയൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓഫീസുകൾക്കു മുന്നിൽ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.കളമശ്ശേരി പോളി ടെക്നികിൽ സംഘടപ്പിച്ച ഏരിയ തല പരിപാടിയുടെ ഉദ്ഘാടനം കേരള NGO യൂണിയൻ ജില്ലാ സെക്രട്ടറി കെ.കെ.സുനിൽകുമാർ നിർവഹിച്ചു.വിവിധ ഓഫീസുകളിലായിവിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച സദസ്സിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.പി.സുനിൽ,ഏരിയ സെക്രട്ടറി ഡി.പി.ദിപിൻ,ജില്ലാ കമ്മിറ്റി അംഗം സിന്ധുരാജേഷ്,സംസ്ഥാന കൗൺസിൽ അംഗം രാജേഷ് എം.,ജോ.സെക്രട്ടറിമാരായ ടി.വി.സിജിൻ,കെ.ആർ.ദിനേഷ്കുമാർ എന്നിവർ സംസാരിച്ചു.