കേരള എൻജിഒ യൂണിയൻ സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച ജില്ലാതല കലാ മത്സരങ്ങൾ കൃഷ്ണമേനോൻ സ്മാരക ഗവണ്മെന്റ് വനിതാകോളേജിൽ വച്ച് നടന്നു. സിനിമാ താരം അഡ്വ. സി ഷുക്കൂർ കലോത്സവം ഉൽഘടനം ചെയ്തു. സുരേഷ് ബാബു ശ്രീസ്ഥ, എ എം സുഷമ, എൻ സുരേന്ദ്രൻ, പി പി സന്തോഷ് കുമാർ, ടി വി പ്രജീഷ്, എന്നിവർ സംസാരിച്ചു. ജില്ലയിലെ പയ്യന്നൂർ, മെഡിക്കൽ കോളേജ്, തളിപ്പറമ്പ, ശ്രീകണ്ഠപുരം, കണ്ണൂർ നോർത്ത്, കണ്ണൂർ, കണ്ണൂർ സൗത്ത്, തലശ്ശേരി, കൂത്തുപറമ്പ, മട്ടന്നൂർ എന്നീ ഏരിയകളിൽ നിന്നായി 400-ൽ അധികം ജീവനക്കാർ മത്സര പരിപാടികളിൽ പങ്കെടുത്തു. ഏഴു വേദികളിലായി നടന്ന 30 ഇനം മത്സരങ്ങളിൽ 61 പോയിന്റുമായി മെഡിക്കൽ കോളേജ് ഏരിയ ഓവറോൾ ചാമ്പ്യന്മാരായി. 49 പോയിന്റുമായി തലശേരി ഏരിയ രണ്ടാം സ്ഥാനവും 41 പോയിന്റുമായി കണ്ണൂർ നോർത്ത് ഏരിയ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് യൂണിയന്റെ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ സമ്മാനങ്ങൾ വിതരണം ചെയ്തു. പി പി അജിത് കുമാർ ചടങ്ങിന് നന്ദി പറഞ്ഞു.