കേരള എന്‍ ജി ഒ യൂണിയന് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ കലാ കായിക വിഭാഗമായ സംഘവേദിയുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള ജില്ലാതല ചെസ്സ് – കാരംസ് (ഡബിള്‍സ്) ടൂര്‍ണ്ണമെന്റ് 2021 നവംബര്‍ 21 ന്കണ്ണൂര്‍ എന്‍ ജി ഒ യൂണിയന് ബില്‍ഡിംഗിലെ ടി കെ ബാലന് സ്മാരക ഹാളില്‍ വെച്ച് നടക്കും. പരിപാടി സംസ്ഥാന സ്പോട്സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ് ഉദ്ഘാടനം ചെയ്യും. എന്‍ ജി ഒ യൂണിയന് സംസ്ഥാന വൈസ് പ്രസിഡണ്ട് എം വി ശശിധരന് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏരിയാ സെക്രട്ടറി മാര്‍ മുഖേനയോ 9446254083, 8547779222 എന്ന നമ്പറുകളിലോ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.