ജില്ലാസമ്മേളനം

എൻ.ജി.ഒ. യൂണിയൻ മലപ്പുറം ജില്ലാ 49-ാം വാർഷിക സമ്മേളനം 2018 ഫെബ്രുവരി 10,11 തീയതികളിൽ നിലമ്പൂർ പീവീസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 10 ന് രാവിലെ 9.30 ന് പ്രസിഡന്‍റ് ടി.എം.ഋഷികേശൻ പതാക ഉയർത്തി. തുടർന്ന് 2017 ലെ കൗൺസിൽ യോഗം ചേർന്നു. ജില്ലാ സെക്രട്ടറി എ.കെ.കൃഷ്ണപ്രദീപ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ.രവീന്ദ്രൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചയിൽ സന്തോഷ്‌കുമാർ തേറയിൽ (കൊണ്ടോട്ടി), ബി.ഗംഗാദേവി(തിരൂർ), ജി. സ്മിത (പെരിന്തൽമണ്ണ), പി.പി. ലക്ഷ്മി (പൊന്നാനി), പി.സന്തോഷ്‌കുമാർ (മലപ്പുറം), കെ.ദീപ (മഞ്ചേരി), കെ.അബ്ദുൽ അനീഷ് (തിരൂരങ്ങാടി), എം.തങ്കം (നിലമ്പൂർ) എന്നിവർ പങ്കെടുത്തു. ചർച്ചകൾക്ക് സെക്രട്ടറിയും ട്രഷററും മറുപടി പറഞ്ഞു. റിപ്പോർട്ടും, കണക്കും, സമ്മേളനം അംഗീകരിച്ചു.
ഉച്ചയ്ക്കുശേഷം കെ.രവീന്ദ്രന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന 2018 ലെ കൗൺസിൽ ഭാരവാഹികളെയും കമ്മറ്റിയെയും തെരഞ്ഞെടുത്തു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം ബഹു. കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ടി.എം.ഋഷികേശൻ അദ്ധ്യക്ഷനായി. എഫ്.എസ്.ഇ.ടി.ഒ. ജില്ലാ ട്രഷറർ പി.ഉണ്ണി, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് & വർക്കേഴ്‌സ് ജില്ലാ പ്രസിഡന്റ് ടി.കെ.മുഹമ്മദ് അയ്യൂബ് എന്നിവർ സംസാരിച്ചു. തുടർന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ്.അജയകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
11/2/18 ന് രാവിലെ 9.30 ന് സംഘടനാ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ ജോയ് ഉല്ലാസ് (പെരിന്തൽമണ്ണ) പി.വി. സജികുമാർ (പൊന്നാനി), കെ.ജി. ഹാഷ്മി (തിരൂർ), സി.പി.റസിയ (തിരൂരങ്ങാടി), സൈജോ ജോസഫ് (നിലമ്പൂർ), ഡെൻസി ഫ്രാൻസിസ് (മലപ്പുറം), ബി.രാജേഷ് (കൊണ്ടോട്ടി), സി.സുന്ദരൻ (മഞ്ചേരി) എന്നിവർ പങ്കെടുത്തു. ചർച്ചക്ക് യൂണിയൻ സംസ്ഥാന സെക്രട്ടറി വി.കെ.ഷീജ മറുപടി പറഞ്ഞു. വർത്തമാനകാല ഇന്ത്യ, പ്രതിസന്ധികളും പ്രതിരോധവും എന്ന വിഷയത്തിൽ കിസാൻ സഭ അഖിലേന്ത്യാ കമ്മിറ്റിയംഗം പി.കെ.സുധാകരൻ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന സുഹൃദ് സമ്മേളനം സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ്ജ് കെ. ആന്‍റ്ണി ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനാ നേതാക്കൾ സംസാരിച്ചു. 21 പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. പ്രസിഡണ്ടിന്‍റെ ഉപസംഹാരപ്രസംഗത്തോടെ 5.30ന് സമ്മേളനം അവസാനിച്ചു.

ഭാരവാഹികൾ
പ്രസിഡന്‍റ് –  ടി.എം.ഋഷികേശൻ
വൈസ് പ്രസിഡന്‍റ് – 1. വി.കെ.രാജേഷ്, 2. ടി.കേസരീദേവി
സെക്രട്ടറി –  എ.കെ. കൃഷ്ണപ്രദീപ്
ജോയിന്‍റ് സെക്രട്ടറി – 1. കെ.മോഹനൻ, 2. കെ.വിജയകുമാർ
ട്രഷറർ –  കെ.രവീന്ദ്രൻ
സെക്രട്ടേറിയറ്റംഗങ്ങൾ :- പി.തുളസീദാസ്, ഇ.പി.മുരളിധരൻ, പി.വേണുഗോപാൽ, വി.പി.സിനി, പി.കൃഷ്ണൻ, കെ.സുനിൽകുമാർ, പി.മോഹൻദാസ്, വി.വിജിത്.
ജില്ലാകമ്മിറ്റിയംഗങ്ങൾ: പി.കെ.സുഭാഷ്, എ.പി.പത്മിനി, ടി.ജമാലു, എം.പി.വത്സരാജ്, പി.ബിനു, കെ.സി. ഹസിലാൽ, കൃഷ്ണൻ പാറപ്പുറത്ത്, എം.ഷിബു, എൻ.കെ.ശിവശങ്കരൻ, ഇ.വി.ചിത്രൻ, കെ.ജിതേഷ്‌കുമാർ, പി.കെ.സതീഷ്, ടി.പി.സരിത, എം.ശശികുമാർ, പി.അനിൽ കുമാർ, സി.ടി.വിനോദ്, കെ.വേദവ്യാസൻ, എം.ശ്രീനാഥ്, പി. പ്രിയ, കെ.പി.അരുൺലാൽ, ആർ.രമ്യ, എസ്.ജിതേഷ്.
ഓഡിറ്റർമാർ –  പി.പി.മുകുന്ദൻ, പി.ജയരാജൻ
വനിതാ സബ്കമ്മിറ്റി
കൺവീനർ –  വി.പി.സിനി
ജോ. കൺവീനർമാർ: എ.പി.പത്മിനി, ആർ.രമ്യ