മെയ് 26ന് നടക്കുന്ന ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും വിജയിപ്പിക്കാന്‍ 2022 ഏപ്രില്‍ 21ന് മലപ്പുറത്ത് നടന്ന ജില്ലാ കൌണ്‍സില്‍ യോഗം തീരുമാനിച്ചു. സംസ്ഥാന ട്രഷറര്‍ എന്‍.നിമല്‍രാജ് കൌണ്‍സില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റംഗം സീമ എസ് നായര്‍ 58-ാം സംസ്ഥാനസമ്മേളന തീരുമാനങ്ങള്‍ വിശദീകരിച്ചു. ജില്ലാ പ്രസിഡന്റ് വി.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ.വിജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.