കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക. കേരള സർക്കാറിന്റെ ജനപക്ഷ ബദൽ ഉയർത്തിപ്പിടിക്കുക. PFRDA നിയമം പിൻവലിക്കുക നിർവ്വചിക്കപ്പെട്ടപെൻഷൻ പദ്ധതി പുന:സ്ഥാപിക്കുക, പങ്കാളിത്ത പെൻഷൻ പുന:പരിശോധനാ സമിതി റിപ്പോർട്ടിന്മേൽ തുടർ നടപടികൾ സ്വീകരിക്കുക, ജനോന്മുഖ സിവിൽ സർവ്വീസിനായി അണിനിരക്കുക, കേന്ദ്ര സംസ്ഥാന സാമ്പത്തീക ബന്ധങ്ങൾ പൊളിച്ചെഴുതുക. വർഗ്ഗീയതയെ ചെറുക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മെയ് 26 ന് നടത്തുന്ന ജില്ലാ മാർച്ചും ധർണ്ണയും വിജയിപ്പിക്കാൻ കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗം ജീവനക്കാരോട് ആഹ്വാനം ചെയ്തു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ബി. അനിൽകുമാർ ഉൽഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.വി. ഏലിയാമ്മ സംസ്ഥാന സമ്മേളന തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു. ജില്ലാസെക്രട്ടറി എ.രതീശൻ പ്രവർത്തന റിപ്പോർട്ട് അവരിപ്പിച്ചു. കെ.വി. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എ.എം. സുഷമ സംസാരിച്ചു. ചർച്ചയിൽ രാജീവൻ. വി.വി. (കൂത്തുപറമ്പ്), നിവിൽ.കെ ഫിലിപ്പ് (കണ്ണൂർ നോർത്ത് ) , എം.ടി. ലിജു ( പയ്യന്നൂർ ), പ്രതീഷ് തോട്ടത്തിൽ (മട്ടന്നൂർ ), ഷാജി. പി.വി. (കണ്ണൂർ സൗത്ത്), പി.വി. സന്തോഷ് കുമാർ ( മെഡിക്കൽ കോളേജ് ), സജീവൻ. കെ ( തലശ്ശേരി ), ഷിജു.വി (ശ്രീകണ്ഠപുരം ) പി.രമേശൻ ( തളിപ്പറമ്പ്) ടി.കെ. ശീഗേഷ് (കണ്ണൂർ )എന്നിവർ പങ്കെടുത്തു.