കേരള എൻ ജി ഒ യൂണിയൻ കോട്ടയം ജില്ലാ കൗൺസിൽ യോഗം 2018 നവംബർ 23, വെള്ളിയാഴ്ച്ച കോട്ടയം കെ.എം.എബ്രഹാം സ്മാരക ഹാളിൽ ചേർന്നു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.ആർ അനിൽ കുമാർ അധ്യക്ഷത വഹിച്ച കൗൺസിൽ യോഗത്തിൽ യൂണിയൻ ജില്ലാ സെക്രട്ടറി ഉദയൻ വി.കെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 2018 നവംബർ 18 ന് ആലുവയിൽ ചേർന്ന യൂണിയന്റ സംസ്ഥാന കൗൺസിൽ യോഗ തീരുമാനങ്ങൾ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം സി.കെ.സതീശൻ വിശദീകരിച്ചു.പ്രവർത്തന റിപ്പോർട്ടിൽ മേൽ നടന്ന ചർച്ചയിൽ വിവിധ ഏരിയാ ക ളിൽ നിന്ന് ജെ.ജയ്മോൻ (വൈക്കം), പ്രദീപ് കെ കെ(പാല), സാബു ജോർജ് (കാഞ്ഞിരപ്പള്ളി), രതീഷ് ആർ.എസ്.(ചങ്ങനാശ്ശേരി), അനിൽ എം ലൂക്കോസ്( ഏറ്റുമാനൂർ),രാജേഷ് കുമാർ പി.പി ( ടൗൺ ), ആർ.അശോകൻ(സിവിൽ സ്റ്റേഷൻ) എന്നിവർ പങ്കെടുത്തു. ഉയർന്ന് വന്ന ചർച്ചകൾക്ക് യൂണിയൻ ജില്ലാ സെക്രട്ടറി ഉദയൻ വി.കെ,സംസ്ഥാന ട്രഷറർ എൻ.നിമൽരാജ് എന്നിവർ മറുപടി നൽകി.യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി.എൻ.കൃഷ്ണൻ നായർ കൗൺസിൽ യോഗത്തിൽ പങ്കെടുത്തു.
കഴിഞ്ഞ നാലര വർഷത്തെ കേന്ദ്ര ഗവൺമെന്റിന്റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങൾക്കെതിരെയും, വർഗീയ ധ്രുവീകരണത്തിനെതിരെയും രാജ്യത്തെ തൊഴിലാളികൾ 2019 ജനുവരി 8, 9 തിയതികളിൽ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കുവാനും, ഇതിന് മുന്നോടിയായി 2018 ഡിസംബർ 7 ന് നടക്കുന്ന രാജ് ഭവൻ മാർച്ചിന് ഐക്യദാർഢ്യം പ്രകടിച്ച് ജില്ലാ കേന്ദ്രത്തിൽ ജീവനക്കാരും അധ്യാപകരും നടത്തുന്ന മാർച്ചിലും ധർണ്ണയിലും പങ്കെടുക്കുവാനും ജില്ലാ കൗൺസിൽ ജീവനക്കാരോട് ആഹ്വാനം ചെയ്തു.