കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, PFRDA നിയമം പിൻവലിക്കുക, നിർവ്വചിക്കപ്പെട്ട പെൻഷൻ പദ്ധതി പുന:സ്ഥാപിക്കുക, പങ്കാളിത്ത പെൻഷൻ പുന:പരിശോധനാ സമിതി റിപ്പോർട്ടിൻ മേൽ തുടർ നടപടി സ്വീകരിക്കുക, ജനോന്മുഖ സിവിൽ സർവ്വീസിനായി അണിനിരക്കുക, വർഗ്ഗീയതയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് മെയ് 26 ന് നടക്കുന്ന ജില്ലാ മാർച്ചും ധർണ്ണയും വിജയിപ്പിക്കാൻ എൻ.ജി.ഒ യൂണിയൻ കോഴിക്കോട് ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു. സംസ്ഥാന ട്രഷറർ എൻ. നിമൽ രാജ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.വി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ഹംസാ കണ്ണാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി രാജേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സുധീഷ് ടി.കെ (നാദാപുരം ) ടി സി രതീഷ് കുമാർ (വടകര). ശ്രീജിത്ത് സി.കെ (പേരാമ്പ്ര). വി. ഷീജ (കൊയിലാണ്ടി ) ടി. സരിത (വെസ്റ്റ് ഹിൽ), എൻ. രമ്യ (സിറ്റി) , സി. മനീഷ (ചാലപ്പുറം ) സി. ലൈല (സിവിൽ ) . ഒ ബി. മുഹമ്മദ് സജീർ ( മെഡി കോളേജ് ) . കെ.ടി ലിനീഷ് (താമരശ്ശേരി ) എന്നിവർ വിവിധ ഏരിയകളെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന സെകട്ടറിയേറ്റംഗം പി പി സന്തോഷ് സംസ്ഥാന കമ്മറ്റിയംഗങ്ങളായ സിന്ധുരാജൻ, അനൂപ് തോമസ് എന്നിവർ പങ്കെടുത്തു.