കണ്ണൂർ: സാമ്പത്തിക ഫെഡറലിസം തകർത്തെറിഞ്ഞുകൊണ്ട് കേരളത്തിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്ന കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരെ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും യോജിച്ച പോരാട്ടം അനിവാര്യമായ വർത്തമാനകാലത്ത് കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള പ്രക്ഷോഭങ്ങളിലും കേരളത്തെ സാമ്പത്തികമായി തകർക്കാനുള്ള നീക്കത്തിനെതിരെയും മുഴുവൻ സർക്കാർ ജീവനക്കാരും യോജിച്ച് അണിനിരക്കണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗം ജീവനക്കാരോട് അഭ്യർത്ഥിച്ചു.
കണ്ണൂർ ടി.കെ.ബാലൻ സ്മാരക ഹാളിൽ ചേർന്ന കൗൺസിൽ യോഗം യൂണിയൻ സംസ്ഥാന ട്രഷറർ വി.കെ. ഷീജ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമ്മേളന തീരുമാനങ്ങൾ സംസ്ഥാന സെക്രട്ടറിയേറ്റംഗം എൻ.എസ്.ഷൈൻ റിപ്പോർട്ട് ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചയിൽ വിവിധ ഏരിയകളിൽ നിന്നായി നിവിൽ കെ ഫിലിപ്പ്, ജീജ ടി.വി, സന്തോഷ് കെ, പ്രീത സ്റ്റാൻലി, ബാബു എടച്ചേരി, ടി.കെ ശ്രീഗേഷ്, ഉണ്ണികൃഷ്ണൻ , ശിവപ്രകാശ്. സി, ജിതേഷ്.പി, രമേശൻ .കെ, എന്നിവർ പങ്കെടുത്തു. കൗൺസിൽ യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.പി. സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു.
കണ്ണൂർ ടി.കെ.ബാലൻ സ്മാരക ഹാളിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗം യൂണിയൻ സംസ്ഥാന ട്രഷറർ വി.കെ. ഷീജ ഉദ്ഘാടനം ചെയ്യുന്നു.