കേരളാ എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കൗൺസിൽ യോഗം 2022 ഏപ്രിൽ 22 ന് പബ്ലിക് ലൈബ്രറി ഹാളിൽ നടന്നു.
ജില്ലാ സെക്രട്ടറി സ: എസ്.സജീവ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാനസെക്രട്ടറിയേറ്റ് അംഗം സ: കെ.കെ.സുനിൽകുമാർ സംസ്ഥാന സമ്മേളന തീരുമാനങ്ങൾ വിശദീകരിച്ചു. ചർച്ചകൾക്ക് ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡൻ്റ് സ: ടി.പി.ഉഷയും മറുപടി പറഞ്ഞു.
ജില്ലാ പ്രസിഡൻ്റായി സ:എം.സുരേഷ് ബാബുവിനേയും വൈസ് പ്രസിഡൻ്റായി സ:എസ്.കെ.ചിത്രാദേവിയേയും ജോയിൻ്റ് സെക്രട്ടറിമാരായി സഖാക്കൾ കെ.ആർ.സുഭാഷ്, ഉല്ലാസ് കുമാർ എന്നിവരേയും ട്രഷററായി സ:ഷിനു റോബർട്ടിനേയും തിരഞ്ഞെടുത്തു.
സ:ബി.സുരേഷ് കുമാറിനെ ജില്ലാ സെക്രട്ടറിയേറ്റിലേക്കും സഖാക്കൾ ആർ.എസ്.മായ,ആർ.എസ്.നിഷ എന്നിവരെ ജില്ലാ കമ്മിറ്റിയിലേക്കും തിരഞ്ഞെടുത്തു.