ബദൽ നയങ്ങൾ ഉയർത്തിപ്പിടിക്കുക ,ജന വിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക എന്ന 58-ാം സംസ്ഥാന സമ്മേളനം അംഗീകരിച്ച പരിപാടി പ്രമേയത്തിൻ്റെ അടിസ്ഥാനത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മെയ് 26ന് സംസ്ഥാന ജീവനക്കാർ നടത്തുന്ന ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കാൻ  എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കൗൺസിൽ യോഗം ആഹ്വാനം ചെയ്തു.
കൗൺസിൽ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ്
എം വി ‘ശശിധരൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.പി സന്തോഷ്  58 ആം സംസ്ഥാന സമ്മേളന തീരുമാനങ്ങൾ വിശദീകരിച്ചു.
ജില്ലാ സെക്രട്ടറി കെ.എ. ബിജുരാജ് ജില്ലാ റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ പ്രസിഡൻ്റ് കെ.എം.സക്കീർ അധ്യക്ഷത വഹിച്ച യോഗത്തിൽ  സുഹൈൽ എ.ആർ., ഷജീല, സുരേഖ, അരുൺ ശേഖർ, ജോയ് എസ് ,സുധ.സി, രമേശ്.എസ്, വി.ജയകുമാർ, ജി.കെ പ്രേംനാഥ്, അഭിലാഷ് എ, ബിജുകുമാർ വി ,സന്ധ്യാറാണി സി.സി. എന്നിവർ ചർച്ചയിൽ പങ്കെടുത്തു.