സംഘ ശക്തി തെളിയിച്ച് കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ എൻജിഒ യൂണിയൻ ജില്ലാ മാർച്ചും ധർണ്ണയും
കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങൾ തിരുത്തുക ,കേരള സർക്കാരിൻ്റെ ജനപക്ഷ ബദൽ നയങ്ങൾ ഉയർത്തിപ്പിടിക്കുക, പിഎഫ് ആർ ഡി എ നിയമം പിൻവലിക്കുക; നിർവ്വചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പാക്കുക, പങ്കാളിത്ത പെൻഷൻ പുന: പരിശോധനാ സമിതി റിപ്പോർട്ടിൻമേൽ തുടർനടപടികൾ സ്വീകരിക്കുക, ജനോൻ മുഖ സിവിൽ സർവ്വീസിനായി അണിനിരക്കുക, കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പുന:സംഘടിപ്പിക്കുക, വർഗ്ഗീയതയെ ചെറുക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് കേരള എൻജിഒ യൂണിയൻ സംഘടിപ്പിച്ച സംസ്ഥാന സർക്കാർ ജീവനക്കാരുടെ ജില്ലാ മാർച്ചും ധർണ്ണയും ശ്രദ്ധേയമായി. ആയിരക്കണക്കിന് ജീവനക്കാർ അണിനിരന്ന പ്രകടനം പടിഞ്ഞാറേക്കോട്ടയിൽ നിന്നും ആരംഭിച്ച് കളക്ടറേറ്റിന് മുന്നിൽ സമാപിച്ചു. കളക്ടറേറ്റിന് മുന്നിൽ നടന്ന ധർണ്ണ എൻജിഒ യൂണിയൻ സംസ്ഥാന ട്രഷറർ എൻ.നിമൽരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി വരദൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ വി പ്രഫുൽ, സംസ്ഥാന കമ്മിറ്റി അംഗം ഇ.നന്ദകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ സ്വാഗതവും ജില്ലാ ജോയിൻ്റ് സെക്രട്ടറി രഹ്ന പി ആനന്ദ് നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായ
ഒ പി ബിജോയ് , കെ എം ലൈസമ്മ ,എം കെ ബാബു, പി ജി കൃഷ്ണകുമാർ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി സുനീഷ്, പി ജോയ് മോൻ, എം സലിം ഷാ, കെ എസ് ബിനോയ്,
ടി എൻ സിജുമോൻ, പി രാജേഷ് , എം എച്ച് റാഫി, വി വി മോദ്, സി ആനന്ദ്, ആർ എൽ സിന്ധു എന്നിവർ നേതൃത്വം നൽകി